Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപോക്സോ കേസിൽ ബസ്...

പോക്സോ കേസിൽ ബസ് കണ്ടക്ടർക്ക്​ കഠിനതടവും പിഴയും

text_fields
bookmark_border
പട്ടാമ്പി (പാലക്കാട്​): ബസിൽ യാത്ര ചെയ്തിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മാനഹാനി വരുത്തിയ കേസിൽ കണ്ടക്ടർക്ക് നാലുവർഷം കഠിനതടവും 50,000 രൂപ പിഴയും. എടപ്പാൾ പെരുമ്പറമ്പ് പണിക്കവീട്ടിൽ ജബ്ബാറിനെയാണ് (42) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്. പിഴ തുക ഇരക്ക് നൽകണം. പട്ടാമ്പി എസ്.ഐ ആയിരുന്ന അബ്ദുൽ ഹക്കീമാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന്​ 11 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകൾ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു. pewptb 0238 ജബ്ബാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story