Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസെക്രട്ടറിയുടെ...

സെക്രട്ടറിയുടെ നടപടികൾക്കുപിന്നിൽ ഭൂമാഫിയയെന്ന്​ സെറ്റോ

text_fields
bookmark_border
കോഴിക്കോട്: കോർപറേഷനിൽ പാസ് വേഡ് ദുരുപയോഗം ചെയ്ത വിഷയത്തിൽ നിരപരാധികളായ ജീവനക്കാരെ സസ്പെൻഡ് ചെയ്തത് ഭൂമാഫിയയുടെ ഉപദേശത്തിന് വഴങ്ങിയാണെന്ന് സെറ്റോയുടെ ജില്ല കമ്മിറ്റി. സസ്പെൻഷൻ നടപടി ഉടനടി റദ്ദ് ചെയ്യാത്തപക്ഷം സെക്രട്ടറിയുടെ വസതിയിലേക്ക് മാർച്ച് നടത്തും. അനധികൃത നിർമാണം റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥനോട് വിശദീകരണം ചോദിച്ച നടപടികളും മറ്റു ചിലരുടെ താൽപര്യത്തിനു വഴങ്ങിയാണെന്നും കുറ്റപ്പെടുത്തി. കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ ഷാജു പി. കൃഷ്ണൻ, കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എൻ. ശ്യാംകുമാർ, എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡന്റ് കെ. പ്രദീപൻ, കെ.ജി.ഒ.യു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവത്തിൽ, കെ.എം.സി.എസ്.എ സംസ്ഥാന വനിത കൺവീനർ ടി.സുബൈദ, കെ.ജി.ഒ.യു ജില്ല പ്രസിഡന്റ്‌ ഡോ. യു.എസ്. ജിജിത്ത്, എ.എച്ച്. എസ്.ടി.എ ജില്ല പ്രസിഡന്റ്‌ മൂസകോയ മ്ലാവിളി, എച്ച്.എസ്.എസ്.ടി.എ ജില്ല പ്രസിഡന്റ് അനിൽ കുമാർ. കെ.പി. പ്രേംനാഥ് മംഗലശ്ശേരി, ടി.കെ. പ്രവീൺ, എം. ഷാജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story