Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2022 5:28 AM IST Updated On
date_range 24 Jun 2022 5:28 AM ISTസഫലം കാഷ്യുവും ജീവഹണിയും ഇനി റെയില്‍വേസ്റ്റഷനുകളിലും
text_fieldsbookmark_border
blurb: സംസ്ഥാനത്ത് അവസരം ലഭിക്കുന്ന ഏക കുടുംബശ്രീ മിഷന്‍ കാസർകോട്: ജില്ലയിലെ പ്രധാന കുടുംബശ്രീ സംരംഭകര്‍ ഉൽപാദിപ്പിക്കുന്ന സഫലം കാഷ്യു, ജീവ ഹണി എന്നീ ഉൽപന്നങ്ങള്‍ ഇനി കാസര്‍കോട്, കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനുകളിലും ലഭ്യമാകും. ഇന്ത്യന്‍ റെയിൽവേ നടപ്പിലാക്കുന്ന 'വണ്‍ സ്റ്റേഷന്‍ വണ്‍ പ്രൊഡക്ട്' പദ്ധതിയുടെ ഭാഗമായാണ് കുടുംബശ്രീ ഉൽപന്നങ്ങള്‍ വില്‍ക്കുന്നതിനായി സ്റ്റാളുകള്‍ ലഭ്യമായത്. യൂനിറ്റുകളില്‍നിന്നും ഇതിനായി 1000 രൂപ ലൈസന്‍സ് ഫീസും 128 രൂപ വൈദ്യുതി ചാര്‍ജ്ജും മാത്രമാണ് ഈടാക്കിയിരിക്കുന്നത്. രണ്ടു യൂനിറ്റുകളില്‍നിന്നുമുള്ള ഒരു ജീവനക്കാരിയാണ് സ്റ്റാളുകളില്‍ വിൽപനക്കുണ്ടാവുക. ഇവര്‍ക്ക് കമീഷന്‍ അടിസ്ഥാനത്തില്‍ 400 രൂപ ദിവസ വേതനമായി ലഭിക്കും. 15 ദിവസത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് കൂടുതല്‍ കാലത്തേക്ക് റെയില്‍വേ സ്റ്റാളുകള്‍ നല്‍കുക. ഇതിനായി വില്‍പനയുടെയും വരുമാനത്തിന്റെയും ഗ്രാഫുകള്‍ പരിശോധിക്കും. കേരളത്തില്‍ കാസര്‍കോട് ജില്ല കുടുംബശ്രീ മിഷന് മാത്രമാണ് വണ്‍ സ്റ്റേഷന്‍ വണ്‍ പ്രൊഡക്ട് പദ്ധതിയില്‍ അവസരം ലഭിച്ചത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ പ്രധാനപ്പെട്ട രണ്ടു സ്റ്റേഷനുകളിലാണ് സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുക. ജില്ലയിലെ കുമ്പള, ഉപ്പള, ഉള്ളാള്‍, മഞ്ചേശ്വരം, കോട്ടിക്കുളം, ബേക്കല്‍ എന്നീ സ്റ്റേഷനുകളിലും കുടുംബശ്രീ സംരംഭകര്‍ക്ക് അവസരമൊരുങ്ങും. കാഞ്ഞങ്ങാട്, കാസര്‍കോട് റെയിൽവേ സ്റ്റേഷനുകളില്‍ കുടുംബശ്രീ സ്റ്റാളിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടന്നു. കാഞ്ഞങ്ങാട് സ്റ്റേഷന്‍ മാസ്റ്റര്‍ പ്രശാന്തും, കാസര്‍കോട് സ്റ്റേഷന്‍ മാസ്റ്റര്‍ രാംഖിലാഡി മീനയും ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി സുജാത, കുടുംബശ്രീ ജില്ലാമിഷന്‍ കോഓഡിനേറ്റര്‍ ടി.ടി. സുരേന്ദ്രന്‍, അസ്സിസ്റ്റന്റ് കോഓഡിനേറ്റര്‍മാരായ ഡി. ഹരിദാസ്, പ്രകാശന്‍ പാലായി, സി.ഡി.എസ് ചെയര്‍പേഴ്‌സൻ സുജിനി, സൂര്യ ജാനകി, ജില്ല പ്രോഗ്രാം മാനേജര്‍ തതിലേഷ് തമ്പാന്‍, ബ്ലോക്ക് കോഓഡിനേറ്റര്‍മാര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സൻ ആയിഷ, റെയില്‍വേ അധികൃതര്‍, ബ്ലോക്ക് കോഓഡിനേറ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 'ശൈലി' പദ്ധതിക്ക് തുടക്കം കുറിച്ച് ചെങ്കള പഞ്ചായത്ത് കാസർകോട്: കാസർകോട് ചെങ്കള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില ശൈലി പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഭാഗമായി 30 വയസ്സിന് മുകളിലുള്ളവരില്‍ ജീവിത ശൈലി രോഗ നിർണയ കണക്കെടുപ്പ് നടത്തുന്നതിനും അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനും ഫീല്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകര്‍ മൊബൈല്‍ മുഖേന വിവര ശേഖരണം നടത്തുന്നതിനുള്ള അപ്ലിക്കേഷന്‍ ആണ് 'ശൈലി'. പദ്ധതിയുടെ ഭാഗമായി ചെങ്കള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സഫിയ ഹാഷിമിന്റെ അധ്യക്ഷതയില്‍ ചെങ്കള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ആശ പ്രവര്‍ത്തകര്‍ക്കും ഫീല്‍ഡ് തല ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. ആര്‍ദ്രം പദ്ധതി ജില്ല നോഡല്‍ ഓഫിസര്‍ ഡോ. സുരേഷിന്റെ നേതൃത്വത്തിലാണ് പരിശീലന പരിപാടി നടന്നത്. ഡോ. കെവിന്‍ വാട്‌സണ്‍, ഡോ. സുഷോബ് കുമാര്‍,എന്‍.എച്ച്.എം കോഓഡിനേറ്റര്‍ ശശികാന്ത്,ജില്ല പാലിയേറ്റിവ് കോഓഡിനേറ്റര്‍ ഷിജി ശേഖര്‍ എന്നിവര്‍ വിവിധ ജീവിത ശൈലി രോഗങ്ങളായ രക്തസമ്മര്‍ദം, പ്രമേഹം, പക്ഷാഘാതം, ഹൃദ്രോഗം, തൈറോയ്ഡ് രോഗങ്ങള്‍ എന്നിവയെ പറ്റി വിവരണം നല്‍കി. ചെങ്കള ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സലിം എടനീര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിക്ക് എല്‍.എച്ച്.ഐ ഇന്‍ചാര്‍ജ് ആശാമോള്‍ സ്വാഗതവും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സബീന നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story