Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമെഡിക്കൽ കോളജ്...

മെഡിക്കൽ കോളജ് പ്രശ്നത്തിൽ പ്രതിപക്ഷനേതാവ് ഇടപെടണം

text_fields
bookmark_border
കോഴിക്കോട്: മെഡിക്കൽ കോളജിൽ ആവശ്യത്തിന് അധ്യാപകരില്ലെന്ന വിഷയത്തിൽ ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശനോട് കെ.എസ്.യു മെഡിക്കൽ കോളജ് ഘടകം അഭ്യർഥിച്ചു. ഇന്ത്യയിലെതന്നെ മികച്ച വിദ്യാർഥികൾ മെഡിക്കൽ വിദ്യാഭ്യാസത്തിനായി തിരഞ്ഞെടുക്കുന്ന കോളജുകളിൽ ഒന്നാണ് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്. ഇവിടത്തെ മികച്ച അധ്യാപകരാണ് ഇതിന് പ്രധാന കാരണം. ഇവിടെ നിലനിന്നിരുന്ന മികച്ച അക്കാദമിക നിലവാരം മലബാറിലെ ഒട്ടുമിക്ക രോഗികൾക്കും ആശ്രയമാകുന്നുണ്ട്. എന്നാൽ, കുറച്ചു വർഷങ്ങളായി ഇവിടെ പ്രകടമായ നിലവാരത്തകർച്ച കാണുന്നുണ്ട്. രോഗികൾ കൂടുന്നതിനനുസരിച്ച് ഡോക്ടർമാരുടെ തസ്തികകൾ സൃഷ്ടിക്കാത്തതിനാൽ സ്വാഭാവികമായും വിദ്യാർഥികളുടെ പഠനനിലവാരം വിട്ടുവീഴ്ച ചെയ്യപ്പെടുന്നു. രണ്ടു മാസം മുമ്പ് പ്രിൻസിപ്പൽ റിട്ടയർ ചെയ്ത ഒഴിവിലേക്ക് പുതിയ പ്രിൻസിപ്പലിനെ നിയമിച്ചിട്ടില്ല. ആശുപത്രിയുടെ അഡ്മിനിസ്ട്രേഷൻ വിഭാഗത്തിലും മെഡിസിൻ, സർജറി വിഭാഗത്തിലും ഓർത്തോപീഡിക് വിഭാഗത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്. കോളജിലെ അധ്യാപകരുടെ കുറവ് ഉടൻ പരിഹരിക്കണം. കേരളത്തിലെ ആരോഗ്യമേഖലയെയും ആരോഗ്യവിദ്യാഭ്യാസ മേഖലയെയും ബാധിക്കുന്ന പ്രശ്നത്തിൽ ഇടപെടണമെന്ന് കെ.എസ്.യു ഭാരവാഹികൾ വി.ഡി. സതീശനെ നേരിട്ടുകണ്ട് ആവശ്യപ്പെട്ടു. വിഷയം പഠിച്ച് വേണ്ടരീതിയിൽ ഇടപെടാമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയതായി കെ.എസ്.യു യൂനിറ്റ് ജനറൽ സെക്രട്ടറി ലഹീൻ അഷ്റഫ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story