Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2022 5:43 AM IST Updated On
date_range 23 Jun 2022 5:43 AM ISTകൂമ്പാറ ഫാത്തിമ ബി സ്കൂളിൽ 'വായന കുടിൽ' * അധ്യാപകർ ഒരു ലക്ഷം മുടക്കിയാണ് വിദ്യാർഥികളിൽ വായന വളർത്താൻ സംവിധാനമൊരുക്കിയത്.
text_fieldsbookmark_border
തിരുവമ്പാടി: വിദ്യാർഥികളിൽ വായന വളർത്താൻ അധ്യാപകർ സൗകര്യമൊരുക്കി. കൂമ്പാറ ഫാത്തിമ ബി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരാണ് വിദ്യാലയത്തിൽ 'വായന കുടിൽ' ഒരുക്കിയത്. പ്രധാനാധ്യാപകൻ നിയാസ് ചോലയുടെ നേതൃത്വത്തിൽ റുഖിയ ഏട്ടിലാൻ, ഇ. ഹാശിംകുട്ടി, ടി.സി. പ്രിൻസ്, എ.പി. സിന്ധു, വി.എം. മുഹമ്മദ് ഇഖ്ബാൽ, കെ.ടി. അബ്ദുസ്സലീം, ടി.ടി. അബ്ദുന്നാസർ എന്നിവർ ചേർന്ന് വായന വാരാചരണത്തോടനുബന്ധിച്ചാണ് ഒരുലക്ഷം രൂപ മുടക്കി 'വായന കുടിൽ' ഒരുക്കിയത്. ഗ്രന്ഥാലയത്തിലേക്ക് പുസ്തകങ്ങൾ നൽകി വിദ്യാർഥികളും അധ്യാപകർക്കൊപ്പം പങ്കാളികളായി. 'വായന കുടിലിന്റെ ദൈനംദിന പ്രവർത്തനത്തിന്റെ ചുക്കാൻ വിദ്യാർഥികൾക്കാണ്. രാവിലെയും വൈകീട്ടും പുസ്തകങ്ങളടുക്കാം. ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായനമുറിയിലുണ്ട്. ലിന്റോ ജോസഫ് എം.എൽ.എ 'വായന കുടിൽ' സന്ദർശിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് വായന കുടിൽ സമർപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ജയൻ, ബി.പി.സി കെ.എം. ശിവദാസൻ, പ്രിൻസിപ്പൽ കെ. അബ്ദുന്നാസിർ, എൻ.കെ. ഇസ്മാഈൽ, പ്രധാനാധ്യാപകൻ നിയാസ് ചോല സംസാരിച്ചു. * Thiru 3 bara : കൂമ്പാറ ഫാത്തിമ ബി ഹയർ സെക്കൻഡറി സ്കൂളിലെ 'വായന കുടിൽ'
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story