Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയപാത വികസനം;...

ദേശീയപാത വികസനം; അഴിയൂർ റീച്ചിൽ നിർമാണം

text_fields
bookmark_border
ദേശീയപാത വികസനം; അഴിയൂർ റീച്ചിൽ നിർമാണം
cancel
വടകര: ദേശീയ പാത 66ൽ അഴിയൂർ റീച്ചിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കണ്ണൂക്കര നാദാപുരം റോഡ്, കെ.ടി ബസാർ തുടങ്ങിയ ഭാഗങ്ങളിൽ റോഡ് വീതികൂട്ടുന്ന പ്രവൃത്തി ത്വരിതഗതിയിലാണ്. ഇതോടൊപ്പം വടകര ടൗണിനോട് ചേർന്ന് പെരുവാട്ടും താഴെ ജങ്ഷനിലും പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കമായിട്ടുണ്ട്. വികസനത്തിന്റെ ഭാഗമായി ഭൂരിഭാഗം ഭൂമിയും കെട്ടിടങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. നിയമ പ്രശ്നങ്ങളിൽ കിടക്കുന്ന സ്ഥലങ്ങളുടെ നഷ്ടപരിഹാരം കോടതിയിൽ കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്ക് ദേശീയ പാത അതോറിറ്റി ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. വടകരയിൽ ദേശീയ പാതയോട് ചേർന്ന് ഏറ്റെടുത്ത കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന പ്രവൃത്തി ത്വരിതഗതിയിലായിട്ടുണ്ട്. അഴിയൂര്‍ ബൈപാസ്, മൂരാട് മുതല്‍ പാലോളിപ്പാലം, രാമനാട്ടുകര മുതല്‍ വെങ്ങളം എന്നിങ്ങനെ മൂന്ന് റീച്ചായിട്ടാണ് ആറുവരിപ്പാതയാക്കുന്നത്. ജില്ലയിൽ രാമനാട്ടുകര മുതല്‍ അഴിയൂര്‍ വരെ 102 കിലോമീറ്റര്‍ ദൂരത്തിലാണ് ദേശീയപാത 66 കടന്ന് പോകുന്നത്. ദേശീയ പാതയിൽ ചീനംവീട് യു.പി സ്കൂൾ മുതൽ അരവിന്ദ്ഘോഷ് റോഡ് വരെയുള്ള ഭാഗം ഉയർത്തി കോൺക്രീറ്റ് ചെയ്ത് പുതിയ റോഡ് നിർമിച്ചുകഴിഞ്ഞു. ഈ ഭാഗത്ത് പഴയ ദേശീയ പാതയിലാണ് നിലവിൽ നിർമാണം പുരോഗമിക്കുന്നത്. ചിത്രം ദേശീയപാത 66ൽ അഴിയൂർ റീച്ചിൽ കണ്ണൂക്കര ഭാഗത്ത് നിർമാണം പുരോഗമിക്കുന്ന പാത saji 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story