Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവളം കീടനാശിനി ഗുണമേന്മ...

വളം കീടനാശിനി ഗുണമേന്മ പരിശോധന നടത്തി

text_fields
bookmark_border
കോഴിക്കോട്: വളം കീടനാശിനി ഇന്‍സ്‌പെക്ടര്‍മാരായ കൃഷി ഓഫിസര്‍മാരും കൃഷി അസി. ഡയറക്ടര്‍മാരും ജില്ലയിലെ വളം കീടനാശിനി ഡിപ്പോകളില്‍ ഒരേ സമയം പരിശോധന നടത്തി. 125 വളം ഡിപ്പോകളും 23 കീടനാശിനി ഡിപ്പോകളും പരിശോധിച്ചു. 168 രാസവള സാമ്പിളുകളും 81 കീടനാശിനി സാമ്പിളുകളും ശേഖരിക്കുകയും പരിശോധനക്ക് അയക്കുകയും ചെയ്തു. യൂറിയ, പൊട്ടാഷ് തുടങ്ങിയ നേര്‍വളങ്ങളും 18:18:9, 16:16:16, 10:5 20 തുടങ്ങിയ മിക്സ്ചറുകളുടെ സാമ്പിളുകളും ടാറ്റമിഡ, അഡ്‌മേയര്‍ അള്‍ട്ര, ജമ്പ്, ടാറ്റഫൈന്‍ തുടങ്ങിയ രാസകീടനാശിനികളുടെ സാമ്പിളുകളും രാസവള കീടനാശിനി ഗുണമേന്മാ പരിശോധനയുടെ ഭാഗമായി ശേഖരിച്ചു പരിശോധനക്കയച്ചു. ഏറ്റവും കൂടുതല്‍ വളങ്ങളും കീടനാശിനികളും സ്റ്റോക്ക് ചെയ്യുകയും കര്‍ഷകര്‍ വാങ്ങി ഉപയോഗിക്കുകയും ചെയ്യുന്ന സീസണില്‍ വളം കീടനാശിനി ഗുണമേന്മാ പരിശോധന വഴി ഗുണമേന്മയുള്ള വളങ്ങളും കീടനാശിനികളും കര്‍ഷകര്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് അത്യാവശ്യമാണ്. കോഴിക്കോട് ജില്ലയില്‍ വളം കീടനാശിനി ഗുണമേന്മാ പരിശോധന ശക്തമാക്കാനുള്ള നടപടികളുടെ ഭാ​ഗമായാണ് നടപടി സ്വീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story