Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബംഗളൂരുവിൽ അനധികൃത...

ബംഗളൂരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച്; വയനാട് സ്വദേശി അറസ്റ്റിൽ

text_fields
bookmark_border
ബം​ഗ​ളൂ​രു: അ​ന​ധി​കൃ​ത ടെ​ലി​ഫോ​ൺ എ​ക്സ്ചേ​ഞ്ച് പ്ര​വ​ർ​ത്തി​പ്പി​ച്ചി​രു​ന്ന മ​ല​യാ​ളി യു​വാ​വ് ബം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റി​ൽ. വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ ഷ​റ​ഫു​ദ്ദീ​നാ​ണ് (41) സ​തേ​ൺ ക​മാ​ൻ​ഡി​ന് കീ​ഴി​ലെ മി​ലി​റ്റ​റി ഇ​ന്റ​ലി​ജ​ൻ​സി​ന്റെ​യും ബം​ഗ​ളൂ​രു പൊ​ലീ​സി​ലെ സെ​ൻ​ട്ര​ൽ ക്രൈം ​ബ്രാ​ഞ്ചി​ന്റെ​യും സം​യു​ക്ത പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്. സൈ​ന്യ​ത്തി​ൽ​നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​ൻ പാ​കി​സ്താ​ൻ ഇ​ന്റ​ലി​ജ​ൻ​സ് അം​ഗ​ങ്ങ​ൾ സിം ​ബോ​ക്സ് ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് അ​റ​സ്റ്റ്. ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ത്തി​ൽ നി​ര​വ​ധി സിം ​കാ​ർ​ഡു​ക​ൾ ഘ​ടി​പ്പി​ച്ച​ശേ​ഷം അ​ന്താ​രാ​ഷ്ട്ര ഫോ​ൺ​കാ​ളു​ക​ൾ ലോ​ക്ക​ൽ കോ​ളു​ക​ളാ​ക്കി മാ​റ്റു​ന്ന​താ​യി​രു​ന്നു ഇ​യാ​ളു​ടെ പ്ര​വ​ർ​ത്ത​ന​രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ഭു​വ​നേ​ശ്വ​രി ന​ഗ​ർ, ചി​ക്ക​സാ​ന്ദ്ര, സി​ദ്ധേ​ശ്വ​ർ ലേ​ഔ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ 58 ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളി​ലാ​യി 2,144 സിം ​കാ​ർ​ഡു​ക​ളാ​ണ് ഷ​റ​ഫു​ദ്ദീ​നും കൂ​ട്ടാ​ളി​ക​ളും ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത സി.​സി.​ബി കേ​സി​ൽ വി​ശ​ദ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ക​യാ​ണ്. മു​മ്പും സ​മാ​ന കേ​സു​ക​ളി​ൽ മ​ല​യാ​ളി യു​വാ​ക്ക​ൾ ബം​ഗ​ളൂ​രു​വി​ൽ പി​ടി​യി​ലാ​യി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story