Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമനുഷ്യക്കടത്ത് കേസിൽ...

മനുഷ്യക്കടത്ത് കേസിൽ തെളിവെടുത്തു; രേഖകൾ കണ്ടെടുത്തു

text_fields
bookmark_border
കൊ​ച്ചി: കു​വൈ​ത്ത് മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ജു​മോ​നു​മാ​യി പൊ​ലീ​സ്​ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​യാ​ൾ താ​മ​സി​ച്ചി​രു​ന്ന എ​റ​ണാ​കു​ളം ഷേ​ണാ​യീ​സ് ജ​ങ്ഷ​ന് സ​മീ​പ​ത്തെ ഫ്ലാ​റ്റി​ലെ​ത്തി​ച്ചാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പ്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​ര​മാ​കു​ന്ന ചി​ല രേ​ഖ​ക​ൾ ഇ​വി​ടെ നി​ന്ന്​ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം. ആ​ളു​ക​ളു​ടെ പേ​രും വി​ലാ​സ​വും അ​ട​ങ്ങു​ന്ന ചി​ല രേ​ഖ​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ മു​ഖാ​ന്ത​രം വി​ദേ​ശ​ത്തേ​ക്ക് പോ​യ​വ​രു​ടെ വി​വ​ര​ങ്ങ​ളാ​ണോ എ​ന്ന​ത​ട​ക്കം പ​രി​ശോ​ധി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം, കേ​സി​ൽ അ​റ​സ്റ്റി​ലാ​കാ​നു​ള്ള മു​ഖ്യ​പ്ര​തി മ​ജീ​ദി​നെ​ക്കു​റി​ച്ച് സൂ​ച​ന​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. തോ​പ്പും​പ​ടി സ്വ​ദേ​ശി​നി​യെ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ കു​വൈ​ത്തി​ൽ എ​ത്തി​ച്ച മ​ജീ​ദും അ​ജു​മോ​നും പ​റ​ഞ്ഞ ജോ​ലി ന​ല്‍കാ​തെ യു​വ​തി​യെ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​താ​യാ​ണ്‌ പ​രാ​തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story