Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:45 AM IST Updated On
date_range 22 Jun 2022 5:45 AM ISTവിദ്യാർഥികൾക്ക് വീടൊരുക്കാൻ അധ്യാപകർ
text_fieldsbookmark_border
തലക്കുളത്തൂർ: 'അരികിലുണ്ട് അധ്യാപകർ' പദ്ധതിയുടെ തറക്കല്ലിടൽ കാനത്തിൽ ജമീല എം.എൽ.എ നിർവഹിച്ചു. കെ.എസ്.ടി.എ ചേവായൂർ സബ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് ആറാം വാർഡിൽ താമസിക്കുന്ന ഇച്ചന്നൂർ എ.യു.പി സ്കൂളിലെ നിർധനരായ രണ്ടു കുട്ടികൾക്കാണ് വീട് നിർമിക്കുന്നത്. തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. പ്രമീള അധ്യക്ഷത വഹിച്ചു. പി.എസ്. സ്മിജ, സജീഷ് നാരായണൻ, സീന സുരേഷ്, ടി.എം. രാമചന്ദ്രൻ, പ്രബുന ചന്ദ്രൻ, എൻ. സന്തോഷ്, എം. ഷീജ, എം. ഷീബ, ഇ.എം. പ്രകാശൻ, ആർ.ബി. ഷിലിന, ബി. ഗീതാകുമാരി, പി. ശിവശങ്കരൻ, ശ്രീനിവാസൻ കൊന്നക്കൽ, സി.പി. സതീഷ് എന്നിവർ സംസാരിച്ചു. പി. രാജീവൻ സ്വാഗതവും പി.കെ. ഷിബു നന്ദിയും പറഞ്ഞു. f/mon/cltpho/ksta കെ.എസ്.ടി.എ നിർമിക്കുന്ന വിദ്യാർഥികൾക്കുള്ള വീടുകളുടെ തറക്കല്ലിടൽ കർമ പരിപാടിയിൽ കാനത്തിൽ ജമീല എം.എൽ.എ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story