Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:44 AM IST Updated On
date_range 22 Jun 2022 5:44 AM ISTദുരന്തങ്ങളുടെ പേരിൽ ആനുകൂല്യങ്ങൾ കവരുന്ന സർക്കാർ നിലപാട് പ്രതിഷേധാർഹം -സതീശൻ
text_fieldsbookmark_border
കോഴിക്കോട്: ദുരന്തങ്ങളുടെ പേരിൽ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവരുന്ന സർക്കാർ നടപടി ധനപരമായോ, ധാർമികമായോ ശരിയായ കീഴ്വഴക്കമല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സാലറി ചലഞ്ചും തുടർന്ന് ജീവനക്കാർക്ക് ലീവ് സറണ്ടറും ക്ഷാമബത്തയും നിഷേധിച്ച സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കെ. പ്രദീപന്‍റെ 'സാലറി ചാലഞ്ചിന്‍റെ രാഷ്ട്രീയം' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. എം.ടി. മധു അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ. ജയന്ത്, ആര്യാടൻ ഷൗക്കത്ത്, പി.എം. നിയാസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് കെ.എം. അഭിജിത്ത്, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഉദയസൂര്യൻ, സംസ്ഥാന ഭാരവാഹികളായ എ.എം. ജാഫർ ഖാൻ, ജി.എസ്. ഉമാശങ്കർ, വി.പി. ദിനേശ്, ജില്ല സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദുൽഫിഖിൽ, ഡി.സി.സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story