Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:43 AM IST Updated On
date_range 22 Jun 2022 5:43 AM ISTപ്ലസ് ടു ഫലം: ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ ഒന്നാമത്
text_fieldsbookmark_border
നാദാപുരം: പ്ലസ് ടു പരീക്ഷയിൽ വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ നാദാപുരം മേഖലയിൽ മികച്ച നേട്ടം കൈവരിച്ചു. പരീക്ഷയെഴുതിയ 119 വിദ്യാർഥികളും വിജയിച്ചു. നൂറു ശതമാനം വിജയം നേടിയ സ്കൂൾ മേഖലയിൽ ഒന്നാമതായി. 24 എ പ്ലസ് മികവിനു മാറ്റുകൂട്ടി. ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നാദാപുരം 95 ശതമാനം, എ പ്ലസ് 41. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ 94 ശതമാനം, എ പ്ലസ് 24. ഗവ. എച്ച്.എസ്.എസ് കല്ലാച്ചി 92 ശതമാനം, എ പ്ലസ് 14. ഉമ്മത്തൂർ ഹയർ സെക്കൻഡറി സ്കൂൾ 86 ശതമാനം, എ പ്ലസ് 7. വെള്ളിയോട് ഹയർ സെക്കൻഡറി സ്കൂൾ 84 ശതമാനം, എ പ്ലസ് 5. വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ 83 ശതമാനം, എ പ്ലസ് 8. പേരോട് എം.ഐ.എം ഹയർ സെക്കൻഡറി സ്കൂൾ 82 ശതമാനം, എ പ്ലസ് 4. പുറമേരി കെ.ആർ.എച്ച്.എസ് ഹയർ സെക്കൻഡറി സ്കൂൾ 79 ശതമാനം, എ പ്ലസ് 3 എന്നിങ്ങനെയാണ് മറ്റു സ്കൂളുകളിലെ വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story