Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 5:41 AM IST Updated On
date_range 22 Jun 2022 5:41 AM ISTസുജനപാലിനെപ്പോലുള്ള പൊതുപ്രവർത്തകരെയാണ് കാലഘട്ടം ആവശ്യപ്പെടുന്നത് -വി.ഡി. സതീശൻ
text_fieldsbookmark_border
കോഴിക്കോട്: ഗാന്ധിയൻ ദർശനവും നെഹ്റൂവിയൻ സമീപനവും പൂർണമായും ഉൾക്കൊണ്ട കോൺഗ്രസ് നേതാവായിരുന്നു എ. സുജനപാലെന്നും അദ്ദേഹത്തെ പോലെയുള്ള പൊതുപ്രവർത്തകരെയാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുജനപാൽ അനുസ്മരണ സമിതി ഡി.സി.സി ഹാളിൽ സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരാൾക്കും വിരോധം തോന്നാത്ത സൗമ്യനായിരുന്നു. പരിസ്ഥിതി പ്രവർത്തനങ്ങളെ പിന്തുണച്ച മികച്ച എഴുത്തുകാരനും വായനക്കാരനുമായിരുന്നു അദ്ദേഹമെന്നും സതീശൻ പറഞ്ഞു. മുൻ ഡി.സി.സി പ്രസിഡന്‍റ് കെ.സി. അബു അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. പി.എം. നിയാസ്, കെ. ജയന്ത്, കെ.എം. അഭിജിത്ത്, കെ. ബാലനാരായണൻ, അഡ്വ. എം. രാജൻ, കണ്ടിയിൽ ഗംഗാധരൻ, കെ.എം. അഭിജിത്ത്, പി.എം. അബ്ദുറഹിമാൻ തുടങ്ങിയവർ സംബന്ധിച്ചു. അനുസ്മരണ സമിതി ജനറൽ കൺവീനർ രവീന്ദ്രൻ കേളാത്ത് സ്വാഗതവും കൺവീനർ പി.ടി. ധർമരാജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story