Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2022 5:53 AM IST Updated On
date_range 21 Jun 2022 5:53 AM ISTഗ്രീൻ ഫീൽഡ്: ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsbookmark_border
പെരുമണ്ണ: പാലക്കാട്-കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമെടുപ്പ് നടക്കുമ്പോൾ പെരുമണ്ണ പഞ്ചായത്തിൽ വീടും സ്ഥലവും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. സി. ഉഷ അധ്യക്ഷത വഹിച്ചു. വീടുകൾ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പാക്കണമെന്നും സ്ഥലങ്ങൾ നഷ്ടപ്പെടുന്നവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. അങ്ങാടികളും ജനവാസ മേഖലകളും ഒഴിവാക്കി പദ്ധതി നടപ്പാക്കണം. എം.എ. പ്രതീഷ്, വി.പി. കബീർ, കെ.പി. രാജൻ, എം.കെ. റംല, ആമിനാബി, എം. സെമീറ, വി.പി. മുഹമ്മദ്, എം.പി. അബ്ദുൽ മജീദ്, എം.എ. പ്രഭാകരൻ, ഇ.കെ. സുബ്രഹ്മണ്യൻ, കെ.പി. റഷീദ്, കെ.ഇ. ഫസൽ, സി. അബ്ദുൽ സലീം തുടങ്ങിയവർ പങ്കെടുത്തു. ഭാരവാഹികൾ: കെ.പി. റഷീദ് (ചെയർ.), കെ.ഇ. ഫസൽ (കൺ.). ......... മതിയായ ആനുകൂല്യം നൽകണം പെരുമണ്ണ: പാലക്കാട്-കോഴിക്കോട് ഗ്രീൻ ഫീൽഡ് പാതക്കായി ജില്ലയിൽ സ്ഥലം ഏറ്റെടുക്കുന്നതിന്റെ ഭാഗമായി പെരുമണ്ണ അങ്ങാടി ഉൾപ്പെടെ വിഭജിക്കപ്പെടുകയും നിരവധി കച്ചവട സ്ഥാപനങ്ങൾ നീക്കം ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ആശങ്കകൾ പരിഹരിച്ച് മതിയായ ആനുകൂല്യം നൽകണമെന്ന് കേരള ബിൽഡിങ് ഓണേഴ്സ് വെൽഫെയർ കമ്മിറ്റി യൂനിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പെരുമണ്ണ എ.എൽ.പി സ്കൂളിൽ ചേർന്ന പരിപാടി ജില്ല വർക്കിങ് പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.പി. മുഹമ്മദ് ഹാജി മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: പി. മുഹമ്മദ് (പ്രസി.), ടി. സെയ്തുട്ടി (സെക്ര.), വിജിൽ കുമാർ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story