Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഇവാനു വേണ്ടി സൈക്കിൾ...

ഇവാനു വേണ്ടി സൈക്കിൾ മാരത്തൺ തുടങ്ങി

text_fields
bookmark_border
കുറ്റ്യാടി: എസ്​.എം.എ ബാധിച്ച പാലേരി കല്ലുള്ളതിൽ നൗഫൽ-ജാസ്മിൻ ദമ്പതികളുടെ മകൻ ഇവാന്റെ ചികിത്സക്ക്​ 18​ കോടി രൂപ കണ്ടെത്താനുള്ള പ്രചാരണത്തിന്റെ ഭാഗമായി സൈക്കിൾ മാരത്തൺ തുടങ്ങി. തിരുവനന്തപുരത്തേക്കുള്ള മാരത്തൺ കുറ്റ്യാടിയിൽ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്റ്​ ഒ.ടി. നഫീസ ഉദ്​ഘാടനം ചെയ്തു. ചികിത്സ സഹായ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചടങ്ങിൽ പ്രസിഡന്റ്​ കെ. സിദ്ദീഖ്​ തങ്ങൾ അധ്യക്ഷത വഹിച്ചു. വാർഡ്​ അംഗം ഹാഷിം നമ്പാട്ടിൽ, ശിഹാബ്​ കന്നാട്ടി, അബ്​ദുല്ല മേനിക്കണ്ടി, അലി തങ്ങൾ, നസീർ ചിന്നൂസ്​, കെ.കെ. ജമാൽ, ഒ.വി. ലത്തീഫ്​, കെ. ബഷീർ, വി.കെ. ഹമീദ്​, കെ.സി. റസാഖ്​, ബഷീർ ചിക്കീസ്​, സുരേഷ് കുറ്റ്യാടി എന്നിവർ സംസാരിച്ചു. കെ. ആദിൽ, ടി.കെ. ഫാസിൽ, എ.എസ്​. മഹമ്മദ്​, എ.എസ്​. ഷംനാദ്​ എന്നിവരാണ്​ മാരത്തണിൽ പങ്കെടുക്കുന്നത്​. പടം: കെ.ടി.ഡി. 1 എസ്​.എം.എ ബാധിതനായ കുട്ടിയുടെ ചികിത്സക്ക്​ ഫണ്ട്​ കണ്ടെത്താനുള്ള പ്രചാരണാർഥം നടത്തുന്ന തിരുവനന്തപുരത്തേക്കുള്ള സൈക്കിൾ മാരത്തൺ കുറ്റ്യാടിയിൽ ഗ്രാമപഞ്ചായത്ത്​ പ്രസിഡന്റ്​ ഒ.ടി. നഫീസ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story