Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightചളിക്കുളമായ റോഡ്...

ചളിക്കുളമായ റോഡ് നന്നാക്കി നാട്ടുകാർ

text_fields
bookmark_border
ചളിക്കുളമായ റോഡ് നന്നാക്കി നാട്ടുകാർ
cancel
പാലേരി: കൂത്താളി - ചങ്ങരോത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂർ പാമ്പൻകുനി - കെ.കെ മുക്ക് റോഡ് ചെറുവാപറമ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗതാഗതയോഗ്യമാക്കി. റോഡിൽ ചളിയും വെള്ളവും കെട്ടിക്കിടക്കുന്നതുകാരണം കാൽനടപോലും അസാധ്യമായിരുന്നു. റോഡിന് കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതുകൊണ്ട് കരിങ്കൽഭിത്തി നിർമിച്ച് റോഡ് ഉയർത്തി. എന്നാൽ, റോഡ് പൂർണമായും ഗതാഗതയോഗ്യമാക്കാൻ ഈ തുക കൊണ്ട് സാധിച്ചില്ല. ചളിനിറഞ്ഞ ഭാഗങ്ങളിൽ കോൺക്രീറ്റ് വേസ്റ്റ് നിരത്തിയാണ് റോഡ് ഗതാഗതയോഗ്യമാക്കുന്നത്. സി.പി. ശ്രീജിത്ത്, കെ.വി. സുധീഷ്, സി.വി. ലിബീഷ്, സി.പി. രഞ്ജിത്ത്, സി.കെ. ദാമോദരൻ, സി.എം. വിനോദൻ, ഡി. ബബിത്ത്, സി. രഖിൽ, സി.കെ. ബബീഷ്, സി. രാജൻ, ടി. കെ. ജയേഷ്, സി.വി. സജീഷ്, സി.പി. അഭിജിത്ത്, കെ.എം. ലിനീഷ് എന്നിവർ നേതൃത്വം നൽകി. Photo: കല്ലൂർ പാമ്പൻകുനി - കെ.കെ മുക്ക് റോഡ് ചെറുവാപറമ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗതാഗതയോഗ്യമാക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story