Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2022 5:49 AM IST Updated On
date_range 20 Jun 2022 5:49 AM ISTപ്രകൃതിയിലെ കാഴ്ചകളാണീ പെയിന്‍റിങ്ങുകൾ
text_fieldsbookmark_border
കോഴിക്കോട്: പ്രകൃതിയിലേക്ക് നോക്കുക, കാഴ്ചകളിൽ പ്രചോദനമുൾക്കൊള്ളുക, അമൂർത്തവും പ്രതിഫലനാത്മകവുമായ ചിത്രമൊരുക്കുക... ഇതാണ് ജി.എസ്.ടി സ്പെഷൽ കമീഷണർ വീണ എൻ. മാധവന്‍റെ രീതി. മഴവില്ലിന്‍റെ മനോഹാരിത, കടൽ, പുഴ, വനം, രാത്രി, മഴ, ആകാശഗംഗ, പൂക്കൾ... ഇങ്ങനെ പോകുന്നു ഇവരുടെ ചിത്ര വിഷയങ്ങൾ. മാനാഞ്ചിറ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് വീണയുടെ പെയിന്‍റിങ് പ്രദർശനം 'എൻചാന്റിങ് ഹ്യൂസ്' ആരംഭിച്ചത്. ഐ.എ.എസുകാരിയായ ഇവർ ബഹുവിധ മാധ്യമങ്ങൾ ഉപയോഗിച്ച് ചിത്രരചനയിൽ വേറിട്ട പരീക്ഷണങ്ങൾ നടത്തുന്നു. ഫ്ലൂയിഡ് ആർട്ട് ശൈലിയിലെ അക്രിലിക് പോറിങ്, റെസിൻ, വാട്ടർകളർ ഇങ്ക്, ആൽക്കഹോൾ ഇങ്ക് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്ന മാധ്യമങ്ങൾ. രണ്ടു വർഷമെടുത്ത് ആൽക്കഹോൾ ഇങ്കുപയോഗിച്ച് തീർത്ത 25 പെയിന്‍റിങ്ങുകളാണ് പ്രദർശനത്തിലുള്ളത്. ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്.ഡി നേടിയ ഈ കലാകാരി എം.ഫിൽ, പിഎച്ച്.ഡി ഗവേഷണ വിഷയങ്ങൾ അടിസ്ഥാനമാക്കി നിരവധി ലേഖനങ്ങൾ സാഹിത്യ ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോട്ടോഗ്രഫിയിലും ശ്രദ്ധിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ ഇവർ ആരുടെ കീഴിലും ചിത്രരചന അഭ്യസിക്കാതെ സ്വന്തമായി വരച്ചുതുടങ്ങുകയായിരുന്നു. മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. മുൻ എക്സൈസ് കമീഷണർ ഋഷിരാജ് സിങ് മുഖ്യാതിഥിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story