Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമമ്പാട്ട് ഗോഡൗണിൽ...

മമ്പാട്ട് ഗോഡൗണിൽ യുവാവിന്‍റെ മൃതദേഹം

text_fields
bookmark_border
നിലമ്പൂര്‍: മമ്പാട് ടൗണിലെ ടെക്‌സ്‌റ്റൈല്‍സ് ഗോഡൗണില്‍ കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്മാന്‍റെ (29) മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ടെക്‌സ്‌റ്റൈല്‍സ് ഉടമ ഉള്‍പ്പെടെ 13 പേർ നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിൽ. അതേസമയം, മുജീബ്​ റഹ്​മാൻ തൂങ്ങിമരിച്ചതാണെന്നാണ്​ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മുജീബ് റഹ്​മാനെ തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി തടങ്കലിൽ വെച്ച് മർദനം, ആത്മഹത‍്യ പ്രേരണ എന്നിവക്കാണ് പ്രതികൾക്കെതിരെ കേസെടുത്തിട്ടുള്ളത്. ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് മമ്പാട് ടൗണിലെ സുലു ടെക്‌സ്‌റ്റൈല്‍സിന്‍റെ ഒന്നാം നിലയിലെ ഗോഡൗണില്‍ മൃതദേഹം കണ്ടെത്തിയത്. Nbr photo -3 Mujeep Rehman മുജീബ് റഹ്മാൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story