Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jun 2022 5:40 AM IST Updated On
date_range 18 Jun 2022 5:40 AM ISTകടലാക്രമണ ഭീഷണി; മുകച്ചേരി ആവിക്കൽ റോഡ് പുനർനിർമിച്ചില്ല
text_fieldsbookmark_border
വടകര: ടൗട്ടേ ചുഴലിക്കാറ്റ് തീർത്ത ദുരിതത്തിൽനിന്നു കടലോരവാസികൾക്ക് മോചനമില്ല. മുകച്ചേരി ആവിക്കൽ റോഡ് പുനർനിർമിക്കാൻ നടപടിയില്ല. വർഷത്തോളമായി കടലാക്രമണത്തിൽ തീരദേശ റോഡ് കടലെടുത്തിട്ട്. റോഡിന്റെ അരകിലോ മീറ്ററോളം ഭാഗമാണ് തകർന്നു കിടക്കുന്നത്. കാലവർഷം ശക്തമാവുന്നതിനു മുമ്പേ ഈ ഭാഗങ്ങൾ സംരക്ഷിച്ച് നിർത്തിയില്ലെങ്കിൽ ബാക്കിയായ തീരം കൂടി കടലെടുക്കുന്ന സ്ഥിതിയാണുള്ളത്. തകർന്ന റോഡിനോട് ചേർന്നു കിടക്കുന്ന കടൽ ഭിത്തിയും തകർന്ന് കിടക്കുകയാണ്. ഇതുകൊണ്ട് സമീപത്തെ വീടുകൾ കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. തീരത്തെ വൈദ്യുതിത്തൂണുകളടക്കം തകർന്ന് വീണത് മാറ്റിസ്ഥാപിച്ചെങ്കിലും റോഡിന്റെ തകർന്ന ഭാഗത്ത് കുഴിച്ചിട്ട തൂണുകൾ തകർച്ച ഭീഷണി നേരിടുകയാണ്. കടലോര മേഖലയുടെ മറ്റ് ഭാഗങ്ങളിൽ കടൽ ഭിത്തി നിർമാണം പുരോഗമിക്കുമ്പോൾ ഈ ഭാഗം അവഗണിക്കപ്പെട്ടു കിടക്കുകയാണ്. ചിത്രം മുകച്ചേരി ആവിക്കൽ റോഡ് തകർന്ന നിലയിൽ Saji 1
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
