Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാജ്നാഥ് സിങ് കശ്മീരിൽ

രാജ്നാഥ് സിങ് കശ്മീരിൽ

text_fields
bookmark_border
ശ്രീ​ന​ഗ​ർ: ആ​യി​രം മു​റി​വു​ക​ളി​ലൂ​ടെ ചോ​ര​യൊ​ഴു​കു​ന്ന ഇ​ന്ത്യ എ​ന്ന സ​മീ​പ​ന​ത്തി​ലൂ​ടെ ജ​മ്മു-​ക​ശ്മീ​രി​ലെ സ​മാ​ധാ​നം ത​ക​ർ​ക്കാ​നാ​ണ് പാ​കി​സ്താ​ൻ തു​ട​ർ​ച്ച​യാ​യി ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സി​ങ്. പ​ക്ഷേ, രാ​ജ്യ​ത്തി​ന്റെ ​ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​ക്കും മു​റി​വേ​ൽ​പ്പി​ക്കു​ന്ന ന​ട​പ​ടി​യു​ണ്ടാ​യാ​ൽ ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പു ന​ൽ​കി. ജ​മ്മു-​ക​ശ്മീ​രി​ലെ സു​ര​ക്ഷ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം ബാ​രാ​മു​ല്ല​യി​ൽ സൈ​നി​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു. 'ന​മ്മു​ടെ അ​യ​ൽ​രാ​ജ്യം എ​പ്പോ​ഴും ഇ​ന്ത്യാ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​കു​ക​യാ​ണ്. നി​ര​വ​ധി ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഇ​വ​രു​ടെ ചെ​യ്തി​ക​ൾ മൂ​ലം രാ​ജ്യം സാ​ക്ഷി​യാ​കേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​നാ​യി ശ​ക്ത​മാ​യ പ്ര​തി​രോ​ധ ക​വ​ച​മാ​ണ് സു​ര​ക്ഷാ​സേ​ന തീ​ർ​ത്തി​രി​ക്കു​ന്ന​ത്. ആ​​രാ​​ണോ അ​ത് ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​വ​ർ സ്വ​യം ര​ക്തം ചി​ന്തേ​ണ്ടി​വ​രും'- രാ​ജ്നാ​ഥ് തു​ട​ർ​ന്നു. ജ​മ്മു-​ക​ശ്മീ​രി​ൽ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ൾ കു​റ​ക്കാ​നാ​യ​തി​ൽ അ​ദ്ദേ​ഹം സൈ​നി​ക​രെ അ​ഭി​ന​ന്ദി​ച്ചു. ബി.​എ​സ്.​എ​ഫ്, സി.​ആ​ർ.​പി.​എ​ഫ്, ജ​മ്മു-​ക​ശ്മീ​ർ പൊ​ലീ​സ് എ​ന്നി​വ​രു​ടെ നി​സ്സീ​മ​മാ​യ ​പ്ര​യ്ത​ന​മാ​ണ് ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളെ ത​ട​യാ​നാ​യ​ത്. ചീ​ഫ് ഓ​ഫ് ആ​ർ​മി സ്റ്റാ​ഫ് മേ​ജ​ർ ജ​ന​റ​ൽ മ​നോ​ജ് പാ​ണ്ഡെ, ല​ഫ്. ജ​ന​റ​ൽ ഉ​പേ​ന്ദ്ര ദ്വി​വേ​ദി, 19 ഇ​ൻ​ഫാ​ൻ​ട്രി ഡി​വി​ഷ​ൻ മേ​ജ​ർ ജ​ന​റ​ൽ അ​ജ​യ് ച​ന്ദു​പു​രി​യ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story