Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:45 AM IST Updated On
date_range 17 Jun 2022 5:45 AM ISTബീഫ് വിൽപന നടത്തിയ ഷെഡ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു
text_fieldsbookmark_border
ചിക്കമംഗളൂരു: ചിക്കമംഗളൂരുവില്‍ ബീഫ് വില്പന നടത്തിയിരുന്ന ഷെഡ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. അനുമതിയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ബീഫ് ഷെഡ്ഡാണ് തകര്‍ത്തതെന്ന് ചിക്കമംഗളൂരു സിറ്റി മുനിസിപ്പല്‍ കൗണ്‍സില്‍ അധികൃതര്‍ പറഞ്ഞു. നഗരത്തിലെ തമിഴ് കോളനിക്കുസമീപത്തുള്ള സ്ഥാപനത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞ ദിവസം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്ന നടപടി നിര്‍ത്തിയില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം നടത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് ഡി.കെ. ശിവകുമാര്‍ പറഞ്ഞു. അതേസമയം, കോര്‍പറേഷന്റെ നടപടിയെ ന്യായീകരിച്ച് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവി രംഗത്തെത്തി. അപരിഷ്കൃതരായ ജനങ്ങള്‍ക്ക് ബുള്‍ഡോസറാണ് ഏറ്റവും നല്ല പാഠമെന്ന് സി.ടി. രവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story