Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാലയത്തിനുമുന്നിൽ...

വിദ്യാലയത്തിനുമുന്നിൽ അധ്യാപികയുടെ സമരം

text_fields
bookmark_border
വിദ്യാലയത്തിനുമുന്നിൽ അധ്യാപികയുടെ സമരം
cancel
പേരാമ്പ്ര: മാനേജ്മെന്റ് ജോലി നിഷേധിക്കുന്നതായി ആരോപിച്ച് അധ്യാപിക വിദ്യാലയത്തിൽ കുത്തിയിരിപ്പ് സമരം നടത്തി. ആവള കുട്ടോത്ത് എല്‍.പി സ്‌കൂളിന് മുന്നിലാണ് അധ്യാപികയായ ബി.കെ. ജിന്‍ഷ സമരം നടത്തുന്നത്. ഇവർക്ക് നിയമനം നൽകുമെന്നുപറഞ്ഞ് മാനേജ്മെന്റ് ലക്ഷങ്ങൾ വാങ്ങിയതായും താൽക്കാലികമായി സ്കൂളിൽ ജോലി നൽകിയതായും പറയുന്നു. എന്നാൽ, ഇതേ സീറ്റിനായി മാനേജ്‌മെന്റ് മറ്റൊരു ഉദ്യോഗാര്‍ഥിയിൽനിന്നും തുക കൈപ്പറ്റിയതായും അവർ ആരോപിച്ചു. ജിന്‍ഷക്ക് പിന്തുണയുമായി ഒരു വിഭാഗം നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് സി.പി.എം ലോക്കല്‍ സെക്രട്ടറി വി.കെ. നാരായണന്‍ ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി. കെ. മാധവന്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍, ടി.പി. കുഞ്ഞിക്കണ്ണന്‍, മുഹമ്മദ് കാളിയെടുത്ത്, കെ.ടി. സുഭാഷ്, ആര്‍.കെ. ഗംഗാധരന്‍, റഷീദ് മുയിപ്പോത്ത് എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് കെ. കുഞ്ഞിചാത്തുനായര്‍, എം.എം. സോജേഷ്, എം. തങ്കം, കെ.പി. സുഷമ, രാഗേഷ് സര്‍ഗ, സൂപ്പി നടക്കല്‍, കെ. മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. Photo: ആക്ഷൻ കമ്മിറ്റി ആവള കുട്ടോത്ത് എൽ.പി സ്കൂളിലേക്ക് നടത്തിയ മാർച്ച്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story