Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവടകരയിൽ കണ്ടൽക്കാടുകൾ...

വടകരയിൽ കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ നടപടി

text_fields
bookmark_border
വടകരയിൽ  കണ്ടൽക്കാടുകൾ സംരക്ഷിക്കാൻ നടപടി
cancel
വടകര: അവശേഷിക്കുന്ന കണ്ടൽകാടുകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. സമുദ്ര ജലത്തിലെ ഉപ്പുവെള്ളവും ചളിയും കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ മാത്രം വളരാൻ കഴിയുന്ന വടകര റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള അത്യപൂർവ കണ്ടൽകാടുകൾ സംരക്ഷിച്ച് നിർത്താൻ സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യപടിയായി കണ്ടൽകാടുകൾക്ക് ജൈവ വേലികെട്ടി മാലിന്യം നീക്കും. സ്റ്റേഷൻ പരിസരത്ത് മൂന്നു കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന കണ്ടൽകാടുകൾക്കിടയിലെ മാലിന്യം നീക്കം ചെയ്യുന്നത് ശ്രമകരമായ പ്രവൃത്തിയാണ്. സർക്കാർ ഫണ്ടുകളൊന്നും കണ്ടലുകളുടെ സംരക്ഷണത്തിന് ലഭ്യമായിട്ടില്ല. വടകര തീരമേഖലയിൽ വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്കിടയാക്കും വിധം ഹെക്ടർ കണക്കിന് കണ്ടൽക്കാടുകളാണ് നശിപ്പിക്കപ്പെട്ടത്. റെയിൽവേ സ്റ്റേഷനിൽ നടന്ന പരിസ്ഥിതി ദിന പരിപാടിയിൽ പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനനാണ് കണ്ടൽക്കാടുകളുടെ സംരക്ഷണ ആശയം മുന്നോട്ടുവെച്ചത്. റെയിൽവെ സ്റ്റേഷനിലെ സൗന്ദര്യവത്കരണ സന്നദ്ധ സംഘടന കൂട്ടായ്മ പരിപാടി ഏറ്റെടുക്കുകയായിരുന്നു. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന പ്രവർത്തനത്തിന് സുമനസ്സുകളുടെ സഹായം തേടുന്നുണ്ട് . ഗ്രീൻ നെറ്റ് കെട്ടി സുരക്ഷിതമാക്കാൻ സ്പോൺസർഷിപ്പിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് വത്സലൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. കോ.ഓഡിനേറ്റർ മണലിൽ മോഹനൻ അധ്യക്ഷത വഹിച്ചു. കൗൺസിലർ എം. ബിജു, ടി. ശ്രീനിവാസൻ, എച്ച്.ഐ. കമലാക്ഷി, എൻ. ഷാനുചന്ദ്രൻ, അരവിന്ദാക്ഷൻ പുത്തൂർ, കെ. ബാലൻ, കെ. വിജയൻ, പി. സതീശൻ, എം.കെ വിനോദൻ, പി.പി. ബിനീഷ്, കെ. നാരായണൻ, കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.പി.രാജൻ സ്വാഗതവും ജെ. ജയകുമാർ നന്ദിയും പറഞ്ഞു. ചിത്രം വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് കണ്ടൽകാടുകളുടെ സംരക്ഷണ ഉദ്ഘാടനം റെയിൽവേ സൂപ്രണ്ട് വത്സലൻ കുനിയിൽ നിർവഹിക്കുന്നു Saji 1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story