Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടി.ഐ.എം ഗേൾസ്...

ടി.ഐ.എം ഗേൾസ് ഹൈസ്കൂളിന് നൂറുമേനി

text_fields
bookmark_border
ടി.ഐ.എം ഗേൾസ് ഹൈസ്കൂളിന്  നൂറുമേനി
cancel
നാദാപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ തുടർച്ചയായി ചരിത്രവിജയം നേടി ടി.ഐ.എം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ. പത്തു വർഷമായി നൂറുമേനി വിജയം നേടുന്ന സ്ഥാപനം ഇക്കുറിയും മികവ് നിലനിർത്തി. പരീക്ഷയെഴുതിയ 264 വിദ്യാർഥികളും മികച്ച ഗ്രേഡോടെ വിജയിച്ചു. 81 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. ജില്ലയിൽ മികച്ച വിജയശതമാനമുള്ള വിദ്യാലയങ്ങളുടെ പട്ടികയിൽ മുന്നിലെത്താൻ സ്കൂളിന് കഴിഞ്ഞു. വിദ്യാർഥികൾക്ക് സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി സ്വീകരണം നൽകി. ബാന്റ് വാദ്യ അകമ്പടിയോടെ നാദാപുരം ടൗണിൽനിന്ന് സ്വീകരിച്ചാനയിച്ചു. പി.ടി.എ പ്രസിഡന്റ് സി.കെ. നാസർ, സ്കൂൾ മാനേജർ മുഹമ്മദ് ബംഗ്ലത്ത്, വാർഡ് മെംബർ അബ്ബാസ് കണേക്കൽ, കിഴക്കേ മഠത്തിൽ അബ്ദുല്ല, ​പ്രധാനാധ്യാപകൻ ഇ. സിദ്ദീഖ്, കരയത്ത് ഹമീദ് ഹാജി, കെ.കെ. ഇക്ബാൽ, ചമണ്ടോടി ബഷീർ, എസ്.ജെ. സജീവ് കുമാർ, എൻ. കെ. അബ്ദുൽസലീം, മുനീർ എരവത്ത്, എം. റുഫ്‌സാന, കെ. ഷീന എന്നിവർ നേതൃത്വം നൽകി. പടം: CL Kzndm 3:ടി.ഐ.എം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽനിന്നു മുഴുവൻ വിഷയത്തിൽ എ പ്ലസ് നേടിയ വർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story