Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:43 AM IST Updated On
date_range 17 Jun 2022 5:43 AM ISTമള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരിൽ തട്ടിപ്പ്; മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsbookmark_border
കണ്ണൂര്‍: ക്യൂനെറ്റ് മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കേസിൽ തൃശൂര്‍ സ്വദേശികളായ മൂന്നുപേര്‍ അറസ്റ്റില്‍. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശികളായ എന്‍.കെ. സിറാജുദ്ദീന്‍ (31), ഭാര്യ സിത്താര പി. മുസ്തഫ (22), എരുമപ്പെട്ടി സ്വദേശി വി.എ. ആഷിഫ് റഹ്‌മാന്‍ (29) എന്നിവരാണ് അറസ്റ്റിലായത്. ബിസിനസില്‍ പങ്കാളിയാക്കാമെന്നും മാസംതോറും ലാഭവിഹിതം നല്‍കാമെന്നും വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നുകാണിച്ച് ചാലാട് സ്വദേശി ടി.കെ. മുഹമ്മദ് നിഹാൻ ടൗൺ പൊലീസിൽ നൽകിയ പരാതിയിലാണ് നടപടി. കണ്ണൂര്‍ എ.സി.പി ടി.കെ. രത്‌നകുമാറിന്റെ നിര്‍ദേശപ്രകാരം ഇൻസ്‍പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്തുനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടുപ്രതി എറണാകുളം പറവൂര്‍ സ്വദേശി കെ.കെ. അഫ്‌സലിനായി (30) അന്വേഷണം ഊര്‍ജിതമാക്കി. ക്യൂനെറ്റ് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് ബിസിനസില്‍ 1,75000 രൂപ നിക്ഷേപിച്ചാല്‍ ആഴ്ചയില്‍ 15000 രൂപ ലഭിക്കുമെന്നായിരുന്നു പ്രതികള്‍ വാഗ്ദാനം ചെയ്തത്. മാസങ്ങള്‍ കഴിഞ്ഞിട്ടും ലാഭവിഹിതം ലഭിക്കാതായപ്പോൾ പ്രതികളെ വിളിച്ചെങ്കിലും പണം നല്‍കാന്‍ തയാറായില്ലെന്ന് നിഹാല്‍ പരാതിയില്‍ പറയുന്നു. വളപട്ടണം, എടക്കാട് സ്റ്റേഷന്‍ പരിധിയില്‍ സമാന തട്ടിപ്പ് നടന്നതായി പൊലീസ് പറഞ്ഞു. വളപട്ടണത്തുനിന്ന് നാലര ലക്ഷമാണ് തട്ടിയത്. photo: sirajudheen prethy sithara musthafa prethy ashif rahman prethy
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story