Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:36 AM IST Updated On
date_range 17 Jun 2022 5:36 AM ISTമുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പഠനാവസരം ഒരുക്കണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്
text_fieldsbookmark_border
കോഴിക്കോട്: പത്താംക്ലാസ് വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും പ്ലസ് വൺ പഠനത്തിന് അവസരം ഒരുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. അഷ്റഫ് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മലബാറിലെ ജില്ലകൾ വർഷങ്ങളായി ഹയർ സെക്കൻഡറി സീറ്റുകളുടെ രൂക്ഷമായ അഭാവം നേരിടുകയാണ്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കുപോലും കഴിഞ്ഞ വർഷം പ്രവേശനം ലഭിച്ചില്ല. ഈ വർഷം അമ്പതിനായിരത്തോളം കുട്ടികൾ മലബാർ മേഖലയിൽ പുറത്തുനിൽക്കേണ്ടിവരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓപൺ സ്കൂൾ പ്രവേശനത്തിന്‍റെ കണക്കുകൾ എടുത്താൽ മലപ്പുറം ജില്ലയിൽനിന്നാണ് കൂടുതൽ വിദ്യാർഥികൾ പ്രവേശനം നേടിയതെന്ന് മനസ്സിലാകും. മേഖലയോടുള്ള വിവേചനം ഇതിൽനിന്ന് വ്യക്തമാണ്. വിവേചനം അവസാനിപ്പിച്ചില്ലെങ്കിൽ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകും. ഭാരവാഹികളായ സയ്യിദ് ഉമർ തങ്ങൾ, ആയിശ, മൂസ്അബ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story