Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2022 5:32 AM IST Updated On
date_range 17 Jun 2022 5:32 AM ISTഏഴു വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു
text_fieldsbookmark_border
കോഴിക്കോട്: മായനാട്ട് ഏഴു വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു. വയറിളക്കത്തെ തുടര്‍ന്ന് കുട്ടിയെ ബുധനാഴ്ചയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാതൃ-ശിശു സംരക്ഷണകേന്ദ്രത്തില്‍ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളജിൽ നടന്ന പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോർപറേഷൻ പരിധിയിലുള്ള മായനാട് പ്രദേശത്ത് കോർപറേഷൻ അധികൃതർ വ്യാഴാഴ്ച പ്രതിരോധപ്രവർത്തനങ്ങൾ നടത്തി. മായനാട് കോട്ടാംപറമ്പിൽ 11 വയസ്സുകാരൻ ഷിഗെല്ല ബാധിച്ച് മരിച്ചിരുന്നു. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ആറു കുട്ടികൾക്കുകൂടി പിന്നീട് ഷിഗെല്ല ബാധിച്ചു. തുടർന്ന് കുറേയധികം പേർക്ക് ഷിഗെല്ല ബാധിച്ചത് പരിഭ്രാന്തിക്ക് ഇടയാക്കിയിരുന്നു. രണ്ടുമാസം മുമ്പ് പുതിയാപ്പ എരഞ്ഞിക്കൽ പ്രദേശത്തും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story