Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാല്യക്കോട് സി.പി.എം...

വാല്യക്കോട് സി.പി.എം ഓഫിസിന് തീവെച്ചു

text_fields
bookmark_border
പേരാമ്പ്ര (കോഴിക്കോട്): രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട് സി.പി.എം ടൗൺ ബ്രാഞ്ച് ഓഫിസിന് വ്യാഴാഴ്ച പുലർച്ചെ തീയിട്ടു. ഫർണിച്ചറുകൾ കത്തിനശിച്ചു. വഴിയാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പേരാമ്പ്ര അഗ്‌നിരക്ഷസേന എത്തി തീ അണക്കുകയായിരുന്നു. പേരാമ്പ്ര ഇൻസ്‍പെക്ടർ എം. സജീവ് കുമാറിന്റെ നേതൃത്വത്തിൽ സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നൊച്ചാട് മാവട്ടെയിൽതാഴെ കോൺഗ്രസ്, ലീഗ് ഓഫിസുകൾക്കുനേരെ ആക്രമണമുണ്ടായിരുന്നു. സംഘർഷത്തിൽ സി.പി.എം, യു.ഡി.എഫ് പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തു. സമാധാനം പുനഃസ്ഥാപിക്കാൻ ബുധനാഴ്ച ഡിവൈ.എസ്.പി ജയൻ ഡൊമിനിക് നൊച്ചാട് പഞ്ചായത്തിലെ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ചിരുന്നു. ഇനി പ്രശ്നങ്ങൾ ഉണ്ടാവില്ലെന്ന് എല്ലാവരും ഉറപ്പുനൽകുകയും ചെയ്തു. ഈ ധാരണയിലെ മഷിയുണങ്ങുംമുമ്പാണ് സി.പി.എം ഓഫിസ് അഗ്നിക്കിരയായത്. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ വാല്യക്കോട് പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി ബാബു, പി.കെ. മോഹനൻ, അമർഷാഹി, അഖിലേഷ് തുടങ്ങിയവർ നേതൃത്വം നൽകി. Photo: CLP3 Perambra തീയിട്ടുനശിപ്പിച്ച വാല്യക്കോട് സി.പി.എം ഓഫിസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story