Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:46 AM IST Updated On
date_range 16 Jun 2022 5:46 AM ISTവയോജന പീഡനവിരുദ്ധ ദിനാചരണം
text_fieldsbookmark_border
കോഴിക്കോട്: വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് ലിന്റോ ജോസഫ് എം.എൽ.എ. ജില്ല സാമൂഹികനീതി ഓഫിസും കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും സംഘടിപ്പിച്ച ലോക വയോജന പീഡനവിരുദ്ധ ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. സബ്കലക്ടർ വി. ചെൽസാസിനി വയോജന ദിന സന്ദേശം നൽകി. പരിപാടിയോടനുബന്ധിച്ച് വയോജന അവകാശ സന്ദേശയാത്ര നടത്തി. ഗവ. ലോ കോളജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഫ്ലാഷ് മോബും നാടകവും അവതരിപ്പിച്ചു. ജില്ല സാമൂഹികനീതി ഓഫിസർ അഷ്റഫ് കാവിൽ സ്വാഗതവും കേരള സാമൂഹിക സുരക്ഷമിഷൻ നോർത്ത് മേഖല പ്രോഗ്രാം കോഓഡിനേറ്റർ എം.പി. ഫൈസൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story