Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:44 AM IST Updated On
date_range 16 Jun 2022 5:44 AM ISTസമീപ തദ്ദേശസ്ഥാപനങ്ങളിലെ എ.ബി.സി പദ്ധതി കോർപറേഷൻ ഏറ്റെടുക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
പൂളക്കടവിലെ എ.ബി.സി സെന്‍ററിൽ 8206 തെരുവുനായ്ക്കളെ വന്ധ്യംകരിച്ചു കോഴിക്കോട്: കോർപറേഷനോട് ചേർന്നുള്ള തദ്ദേശ സ്ഥാപനങ്ങളിൽ തെരുവുനായ്ക്കളുടെ ജനനനിയന്ത്രണ പ്രവർത്തനം (എ.ബി.സി പദ്ധതി) കാര്യക്ഷമമല്ലെന്ന് പരാതിയുയർന്നതിനാൽ ഇതുകൂടി ഏറ്റെടുക്കാൻ നഗരസഭ അധികൃതർ തയാറാകണമെന്ന് മനുഷ്യാവകാശ കമീഷൻ. നഗരസഭയിൽ എ.ബി.സി പ്രവർത്തനങ്ങൾ മാതൃകാപരമായി നടക്കുന്നുണ്ടെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ജില്ല കോടതിവളപ്പിലെ തെരുവുനായ് ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. എൻ. ഷംസുദ്ദീൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നഗരസഭ സെക്രട്ടറിയിൽനിന്ന് കമീഷൻ റിപ്പോർട്ട് വാങ്ങി. 2019 മാർച്ച് ഒന്നിന് പുളക്കടവിലാരംഭിച്ച തെരുവുനായ്ക്കളുടെ ജനനനിയന്ത്രണ സെന്‍ററിൽ നാളിതുവരെയായി 8206 തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്ത് പേ വിഷബാധക്കെതിരായ കുത്തിവെപ്പ് നൽകി. ജില്ല കോടതിവളപ്പിൽനിന്ന് 2019 മുതൽ 2021വരെ ഏഴു തവണയായി 62 തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി. കോടതി ചുറ്റുവട്ടത്തുനിന്ന് 90 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story