Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'സഹപാഠിക്കുകൂടി ഒരു...

'സഹപാഠിക്കുകൂടി ഒരു പഠനോപകരണം' കനിവ് പദ്ധതിക്ക് തുടക്കമായി

text_fields
bookmark_border
കോഴിക്കോട്: ജൂനിയർ റെഡ്ക്രോസ് നടപ്പാക്കുന്ന 'സഹപാഠിക്കുകൂടി ഒരു പഠനോപകരണം' കനിവ് പദ്ധതി കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ് സ്കൂളിൽ ആരംഭിച്ചു. കുട്ടികളിൽനിന്നുതന്നെ സമാഹരിച്ച് അർഹരായ സഹപാഠികൾക്ക് നൽകുന്നതാണ് പദ്ധതി. ക്ലാസ് അധ്യാപകർക്ക് പഠനോപകരണ കിറ്റ് കൈമാറി കനിവ് പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ഡി.ഡി.ഇ മനോജ്കുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് എ.ടി. നാസർ അധ്യക്ഷത വഹിച്ചു. പ്ലസ് ടു പ്രിൻസിപ്പൽ എം. അബ്ദു, റെഡ്ക്രോസ് ജില്ല ചെയർമാൻ മാടഞ്ചേരി സത്യനാഥൻ, ജെ.ആർ.സി ജില്ല പ്രസിഡന്റ് കെ.കെ. രാജേന്ദ്രകുമാർ, ജില്ല കോഓഡിനേറ്റർ സിന്ധു സൈമൺ, വി.എച്ച്.സി പ്രിൻസിപ്പൽ ശ്രീദേവി, അസ്സൻ കോയ, അശ്വതി, സാജിത് അലി, റാസിഖ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക എം.കെ. സൈനബ സ്വാഗതവും ജെ.ആർ.സി കൗൺസിലർ എം. ഹബീബ നന്ദിയും പറഞ്ഞു. പടം: Kaniv: ജെ.ആർ.സി നടപ്പാക്കുന്ന കനിവ് പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം ഡി.ഡി.ഇ മനോജ്കുമാർ പഠനക്കിറ്റുകൾ ക്ലാസ് ടീച്ചർക്ക് കൈമാറി നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story