Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:43 AM IST Updated On
date_range 16 Jun 2022 5:43 AM ISTമികച്ചനേട്ടവുമായി ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ
text_fieldsbookmark_border
മുക്കം: മലയോരമേഖലയിലെ വിദ്യാലയങ്ങളിലൊന്നായ ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ 366 കുട്ടികളിൽ 366 പേരും വിജയിക്കുകയും 98 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു. പരീക്ഷയെഴുതിയ കുട്ടികളിൽ 27 ശതമാനം പേരും എ പ്ലസ് നേടി വിജയിച്ചുവെന്നത് അഭിമാനാർഹമായ നേട്ടമാണ്. അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന ചിട്ടയായ ഓൺലൈൻ ക്ലാസുകളും രക്ഷാകർതൃ ബോധവത്കരണവും ഗൃഹസന്ദർശനങ്ങളും നിരന്തരമായ പരിശ്രമവുമാണ് മികച്ച നേട്ടം കൈവരിക്കാനായത്. മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും അധ്യാപകരെയും പ്രധാനാധ്യാപകൻ യു.പി. മുഹമ്മദലി, പി.ടി.എ പ്രസിഡന്റ് കെ.പി.യു. അലി എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story