Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:34 AM IST Updated On
date_range 16 Jun 2022 5:34 AM ISTഎലിപ്പനി: നാദാപുരത്ത് പ്രതിരോധം ഊർജിതം; സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsbookmark_border
നാദാപുരം: ചിയ്യൂരിൽ യുവാവിന് എലിപ്പനി ബാധിച്ചതിനെ തുടർന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യവിഭാഗം രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നു. ചിയ്യൂർ, തെരുവംപറമ്പ്, മേഖലകളിലെ വീടുകളിലും കടകളിലും പരിശോധന ശക്തമാക്കി. മാലിന്യങ്ങൾ നിക്ഷേപിക്കുന്ന വീട്ടുകാർക്ക് അത് പരിഹരിക്കാൻ 24 മണിക്കൂർ നൽകി. വൃത്തിഹീനമായും പൊതുജനാരോഗ്യത്തിന് ഹാനികരമായ രീതിയിലും പൊതുജനാരോഗ്യ നിയമങ്ങൾ ലംഘിച്ചും പ്രവർത്തിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. പരിശോധന നടത്താത്ത വെള്ളം ഉപയോഗിച്ച് ജ്യൂസുകൾ നൽകുകയും ഭക്ഷണവിതരണം നടത്തുകയും ചെയ്ത ഹോട്ടൽ നഷ്വ, മസാഫി കാറ്ററിങ്, തെരുവംപറമ്പിലെ ഹോട്ടൽ കുഞ്ഞാവ, ഹോട്ടൽ പുലരി എന്നിവ പൂട്ടിച്ചു. പഴകിയ ഹോർലിക്സ്, ബൂസ്റ്റ്, ഗുണനിലവാരം ഇല്ലാത്ത മിഠായികൾ എന്നിവ വിൽപനക്കായി സൂക്ഷിച്ച സൂര്യതാര മസാലക്കടയും അടച്ചുപൂട്ടാൻ നിർദേശിച്ചു. അന്തർസംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിച്ച് കക്കൂസ് മാലിന്യം പൊതുറോഡിലേക്ക് ഒഴുക്കിയ കക്കംവെള്ളിയിലെ പുതിയേടത്ത് പറമ്പിലെ കെട്ടിട ഉടമക്ക് 24 മണിക്കൂറിനകം പരിഹരിക്കാൻ നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story