Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightടി.എച്ച്. കുഞ്ഞിരാമൻ...

ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ സ്മാരക സെമിനാർ പരമ്പര ശനിയാഴ്ച

text_fields
bookmark_border
വടകര: കടത്തനാട്ടിലെ നാട്ടറിവുകളുടെയും പ്രാദേശിക ചരിത്രത്തിന്‍റെയും മണ്ഡലങ്ങളിൽ ശ്രദ്ധേയനായ ടി.എച്ച്. കുഞ്ഞിരാമൻ നമ്പ്യാർ ജന്മശതാബ്ദിയുടെ ഭാഗമായി സെമിനാർ പരമ്പരക്ക് ശനിയാഴ്ച തുടക്കമാവുമെന്ന് അനുസ്മരണസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കടത്തനാടിന്റെ വിജ്ഞാന ചരിത്രം വിഷയത്തിൽ ഒരുവർഷത്തെ സെമിനാർ പരമ്പര വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. ഡോ. കെ.പി. മോഹനൻ മുഖ്യപ്രഭാഷണം നടത്തും. കടത്തനാട്ടിലെ ഗണിത വിജ്ഞാനം, കൃഷിവിജ്ഞാനം, സ്ഥലനാമ വിജ്ഞാനം, കളരിവിജ്ഞാനം, ഭക്ഷണവിജ്ഞാനം തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖർ പ്രബന്ധം അവതരിപ്പിക്കും. ഇവ പുസ്തകമായി പ്രസിദ്ധീകരിക്കും. വൈകീട്ട് അഞ്ചിന് സമാപന പരിപാടിയിൽ ഡോ. സുനിൽ പി. ഇളയിടം ടി.എച്ച് അനുസ്മരണ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ടി. രാജൻ, ഡോ. കെ.എം. ഭരതൻ, ഡോ. പി. രഞ്ജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story