Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:33 AM IST Updated On
date_range 16 Jun 2022 5:33 AM ISTവഴി തുറന്നില്ല; സെക്രട്ടറിയെ കാണാനെത്തുന്നവർക്ക് ദുരിതമെന്ന് പരാതി
text_fieldsbookmark_border
രാമനാട്ടുകര: കോവിഡ് ആരംഭത്തിൽ അടച്ചുപൂട്ടിയ രാമനാട്ടുകര നഗരസഭ സെക്രട്ടറിയുടെ മുഖ്യ പ്രവേശന കവാടം ഇനിയും തുറന്നുകൊടുക്കാത്തത് പൊതുജനങ്ങൾക്ക് ദുരിതമാകുന്നതായി പരാതി. പ്രവേശന കവാടം തുറക്കാത്തതിനാൽ നഗരസഭ കാര്യാലയത്തിനകത്തെ ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ച് ഏഴോളം സെക്ഷനുകൾ കഴിഞ്ഞ് വേണം സെക്രട്ടറിയുടെ മുറിയിലെത്താൻ. കോവിഡ് വ്യാപനം കുറഞ്ഞ് ഓഫിസുകൾ പഴയതുപോലെ പ്രവർത്തിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായെങ്കിലും അടച്ചുപൂട്ടിയ സെക്രട്ടറിയുടെ മുഖ്യ പ്രവേശന വഴി തുറക്കാത്തത് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവർക്ക് പ്രയാസമുണ്ടാക്കുന്നതായി പൊതുപ്രവർത്തകനായ രാമനാട്ടുകര സ്വദേശി അസ്സൻ മാനു തദ്ദേശ മന്ത്രിക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story