Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒന്നിച്ചിറങ്ങി സെൻട്രൽ...

ഒന്നിച്ചിറങ്ങി സെൻട്രൽ മാർക്കറ്റ്​ ശുചീകരിച്ചു

text_fields
bookmark_border
കോഴിക്കോട്: തൊഴിലാളികളും വ്യാപാരികളും കോർപറേഷൻ ജീവനക്കാരും ഒന്നിച്ചിറങ്ങി സെൻട്രൽ മാർക്കറ്റ്​ ശുചീകരിച്ചു. മഴക്കാലപൂർവ ശുചീകരണത്തിന്‍റെ ഭാഗമായായിരുന്നു എല്ലാവരും ഒന്നിച്ചുള്ള വൃത്തിയാക്കൽ. മേയർ ഡോ. ബീന ഫിലിപ്പ് ശുചീകരണം ഉദ്​ഘാടനം ചെയ്തു. ആരോഗ്യത്തിനുതന്നെ ഭീഷണി ഉയർത്തുന്നതരത്തിലുള്ള ​മാലിന്യങ്ങൾ ഇനി സെൻട്രൽ മാർക്കറ്റിൽ കെട്ടിക്കിടക്കാൻ അനുവദിക്കരു​തെന്നും മാലിന്യം കുമിഞ്ഞുകൂടാ​തിരിക്കാൻ ഓടകൾ തുറന്നിടണമെന്നും മേയർ നിർദേശിച്ചു. വാർഡ് കൗൺസിലർ എസ്.കെ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഓഫിസർ ഡോ. മിലു മോഹൻദാസ്, സൂപ്പർവൈസർ ഷിജിൽ കുമാർ, സർക്കിൾ ഹെൽത്ത് ഇൻസ്‍പെക്ടർ ഗോപിനാഥൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story