Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jun 2022 5:30 AM IST Updated On
date_range 16 Jun 2022 5:30 AM IST'സ്വർണ ബിരിയാണി'യുമായി മഹിള മോർച്ച
text_fieldsbookmark_border
കോഴിക്കോട്: സ്വര്‍ണക്കടത്ത് വിഷയത്തില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ മോര്‍ച്ചയുടെ നേതൃത്വത്തില്‍ 'സ്വര്‍ണ ബിരിയാണി ദൃശ്യാവിഷ്‌കാരം' ഒരുക്കി പ്രതിഷേധം. കറുപ്പുവസ്ത്രങ്ങളണിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്റെയും കേസില്‍ ആരോപണ വിധേയരായ സ്വപ്ന സുരേഷ്, ടി. കമല, വീണ പിണറായി, മുഹമ്മദ് റിയാസ്, കെ.ടി. ജലീല്‍, എം. ശിവശങ്കര്‍, കെ. സുധാകരന്‍ എന്നിവരുടെ മുഖംമൂടിയും ധരിച്ചാണ് പ്രവര്‍ത്തകര്‍ ദൃശ്യാവിഷ്‌കാരണ ആക്ഷേപഹാസ്യത്തില്‍ അണിചേർന്നത്. രാഷ്ട്രീയനേതാക്കളുടെയും സ്വപ്നയുടെയും ശബ്ദത്തോടൊപ്പം സിനിമയിലെ ഹാസ്യസംഭാഷണങ്ങളും പിന്നണിയേകി. ബി.ജെ.പി ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ ഉദ്ഘാടനം ചെയ്തു. മഹിളാമോര്‍ച്ച ജില്ല പ്രസിഡന്റ് രമ്യ മുരളി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യ ഹരിദാസ്, സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത്, ജില്ല ജനറല്‍ സെക്രട്ടറിമാരായ അഡ്വ. എ.കെ. സുപ്രിയ, സി.കെ. ലീന, ജില്ല സെക്രട്ടറിമാരായ സോമിത ശശികുമാര്‍, ശ്രീജ സി. നായർ എന്നിവർ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story