Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:47 AM IST Updated On
date_range 15 Jun 2022 5:47 AM ISTകോണ്‍ഗ്രസ് നേതാക്കളെ അപായപ്പെടുത്താന്‍ സി.പി.എം ശ്രമം -കെ.സുധാകരന്
text_fieldsbookmark_border
തിരുവനന്തപുരം: പ്രതിപക്ഷ നേതാവും എ.കെ. ആന്റണിയും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളെ കൈയേറ്റം ചെയ്ത് അപായപ്പെടുത്താന്‍ സി.പി.എം ബോധപൂര്‍വം ശ്രമിക്കുന്നെന്നു കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. സി.പി.എം ഗുണ്ടകൾ കെ.പി.സി.സി ഓഫിസ് തല്ലിത്തകര്‍ത്ത് 24 മണിക്കൂര്‍ കഴിയുന്നതിനു മുമ്പാണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ഇത് ഒറ്റപ്പെട്ട സംഭവമായി കാണാന്‍ സാധിക്കില്ല. കെ.പി.സി.സി, കന്റോണ്‍മെന്റ് ഓഫിസുകളിലേക്ക് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം തടയുന്നതില്‍ പൊലീസിന് ഗുരുതര സുരക്ഷാവീഴ്ചയാണുണ്ടായത്. കോണ്‍ഗ്രസ് ഓഫിസുകള്‍ വ്യാപകമായി ആക്രമിക്കപ്പെടുമ്പോഴും അതിസുരക്ഷാ മേഖലയായ കന്റോണ്‍മെന്റ് ഹൗസിന് സുരക്ഷ ഏര്‍പ്പെടുത്താന്‍ സാധിക്കാത്ത പൊലീസ് സി.പി.എം ഗുണ്ടകള്‍ക്ക് കുടപിടിക്കുകയാണ്. വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദിച്ച എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജനെതിരെ വധശ്രമത്തിന് കേസെടുക്കാതെ പൊലീസ് ഒളിച്ചുകളി നടത്തുകയാണെന്നും സുധാകരൻ ആരോപിച്ചു. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് കള്ളക്കേസില്‍ കുടുക്കിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്സിന് മജീദ്, ആര്.കെ. നവീന്‍ കുമാര്‍ എന്നിവര്‍ക്ക് കോണ്‍ഗ്രസ് നിയമസഹായം നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story