Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശുചിമുറി...

ശുചിമുറി മാലിന്യപ്ലാന്‍റിനെതിരെ വിഡിയോ പ്രദർശനം

text_fields
bookmark_border
കോഴിക്കോട്: പള്ളിക്കണ്ടി അഴീക്കൽ റോഡിൽ കല്ലായി പുഴ നികത്തി ശുചിമുറി മാലിന്യപ്ലാന്റ് നിർമിക്കാനുള്ള കോർപറേഷൻ നടപടിക്കെതിരെ ജനകീയ പ്രതിരോധസമിതി വാഹന പ്രചാരണവും വിഡിയോ പ്രദർശനവും സംഘടിപ്പിച്ചു. 14 മിനിറ്റ് ദൈർഘ്യമുള്ള പ്രത്യേക വിഡിയോ പള്ളിക്കണ്ടി, കല്ലായി, ഫ്രാൻസിസ് റോഡ്, കുറ്റിച്ചിറ, ചക്കുംകടവ് ഉൾപ്പെടെ 15 കേന്ദ്രങ്ങളിലാണ് പ്രദർശനം നടത്തിയത്. ഉച്ച 2.30ന് അഴീക്കൽ റോഡിൽനിന്നാരംഭിച്ച പ്രദർശനം രാത്രി 9.30ന് ചക്കുംകടവിൽ സമാപിച്ചു. പ്രതിരോധസമിതി ചെയർമാൻ ഫൈസൽ പള്ളിക്കണ്ടി, ജനറൽ കൺവീനർ എം.പി. സിദ്ദീഖ്, പി.ടി. മമ്മത് കോയ, ഡോ. എം. ജംഷീദ്, പി.പി. ഉമ്മർകോയ, അനസ് പരപ്പിൽ, എം.പി. ഷർഷാദ്, എം.പി. കോയട്ടി, എൻ.വി. റഹ്നീഷ്, ടി.വി. ഫാറൂഖ്, എൻ.ടി. അഹ്സൻ, ടി.എ.വി. സജൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story