Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:45 AM IST Updated On
date_range 15 Jun 2022 5:45 AM ISTഎൻ.കെ. അബ്ദുറഹിമാന് സഹകാരിപ്രതിഭ പുരസ്കാരം സമ്മാനിച്ചു
text_fieldsbookmark_border
കൊടുവള്ളി: പി. രാഘവൻ നായരുടെ സ്മരണക്കുവേണ്ടി കൊടുവള്ളി കോഓപറേറ്റിവ് അർബൻ സൊസൈറ്റി ഏർപ്പെടുത്തിയ പ്രഥമ സഹകാരി പ്രതിഭപുരസ്കാരം കാരശ്ശേരി സർവിസ് സഹകരണ ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി.എൻ. വാസവൻ സമ്മാനിച്ചു. മുതിർന്ന സഹകാരികളായ മക്കാട്ട് മാധവൻ നമ്പൂതിരി, ടി.കെ. മുഹമ്മദ്, കോതൂർ മുഹമ്മദ്, കെ. ഹംസ ഹാജി, വായോളി മുഹമ്മദ് എന്നിവരെ മന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. എം.കെ. മുനീർ എം.എൽ.എ അധ്യക്ഷത വഹിച്ചു. അർബൻ സൊസൈറ്റിയുടെ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനുള്ള ധനസഹായം നഗരസഭ ചെയർമാൻ വെള്ളറ അബ്ദുവും നഗരസഭ ചെയർമാന്റെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായം സി.പി. അബ്ദുറസാഖും കൈമാറി. എം.കെ. രാഘവൻ എം.പി, പി.ടി.എ. റഹീം എം.എൽ എ, കെ.എം. സുഷിനി, അസിസ്റ്റന്റ് രജിസ്ട്രാർ പി.പി. റസിയ, അർബൻ സൊസൈറ്റി വൈസ് പ്രസിഡന്റ് പി.സി. ജമാൽ, ഡയറക്ടർ പി.സി. വാസു, ഡയറക്ടർ വി.കെ. ഉണ്ണീരി, കെ. ബാബു, വി.കെ. അബ്ദുഹാജി, ബിജു പടിപ്പുരക്കൽ, കെ.ടി. സുനി, സെക്രട്ടറി എൻ. ജയേഷ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story