Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാട്ടാന ആക്രമണത്തിൽ...

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

text_fields
bookmark_border
മേപ്പാടി (വയനാട്​): മേപ്പാടി മുണ്ടക്കൈക്ക് സമീപം കാട്ടാനകളെ തുരത്താൻ ​ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രമണത്തിൽ യുവാവ്​ കൊല്ലപ്പെട്ടു. മുണ്ടക്കൈ അരുണമല കോളനിയിലെ കൃഷ്ണന്‍റെ മകൻ മോഹനൻ (42) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ മേപ്പാടി ഫോറസ്റ്റ് റേഞ്ചിന് കീഴിലെ മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപെട്ട സ്ഥലത്താണ് സംഭവം. മോഹനൻ അടക്കം നാലുപേർ അരുണമല പ്രദേശത്തെത്തിയ കാട്ടാനകളെ തുരത്താൻ ശ്രമിക്കുന്നതിനിടയിൽ ആന ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. ഗുരുതര പരിക്കേറ്റ യുവാവിനെ അരപ്പറ്റ സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റി. മോഹനന്‍റെ ഭാര്യ നേരത്തെ മരിച്ചതാണ്. മക്കൾ: മോഹിനി, ശിവൻ. സംഭവത്തിൽ പ്രദേശത്ത് പ്രതിഷേധം ശക്തമായിട്ടുണ്ട്. TUEWDG2 മോഹനൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story