Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:44 AM IST Updated On
date_range 15 Jun 2022 5:44 AM ISTഹാസൻ-മാക്കൂട്ടം ദേശീയപാത; പ്രവൃത്തി ഉടൻ തുടങ്ങുമെന്ന് മന്ത്രി നിതിൻ ഗഡ്കരി
text_fieldsbookmark_border
മടിക്കേരി: ഹാസൻ-വിരാജ്പേട്ട- മാക്കൂട്ടം അന്തർസംസ്ഥാനപാത ദേശീയ പാതയാക്കി ഉയർത്തി പ്രവൃത്തി ഉടൻ തുടങ്ങുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉറപ്പുനൽകി. മടിക്കേരിയിൽ കുടക് എം.എൽ.എമാരായ കെ.ജി. ബോപ്പയ്യ, അപ്പച്ചു രഞ്ജൻ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം ഉറപ്പ് നൽകിയത്. ഹാസൻ ജില്ലയിലെ ചെന്നരായ പട്ടണത്തിൽനിന്നു വിരാജ്പേട്ട വഴി കേരള അതിർത്തി വരെ 183 കി.മീറ്റർ അന്തർസംസ്ഥാന പാത ഇരു സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാരത്തിനും കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ചുരുങ്ങിയ ദൂരം എന്ന നിലക്കും പ്രധാനപ്പെട്ടതാണ്. പാതയുടെ വികസനത്തിന് ദേശീയപാത വികസന അതോറിറ്റി 1600 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. ചെന്നരായ പട്ടണത്തിൽനിന്നു ഹൊളെ നരസിപുർ, അറക്കൽഗൂഡു, ശനിവാരസന്തെ, സോമവാർപേട്ടെ, മാദാപുറ, മടിക്കേരി, മൂർനാട്, വിരാജ്പേട്ട, കേരള അതിർത്തി മാക്കൂട്ടം വരെയാണ് വികസിപ്പിക്കാൻ പദ്ധതി. നിലവിലെ വിരാജ്പേട്ട- മാക്കൂട്ടം റോഡ് ഇടുങ്ങിയതും നിലവാരമില്ലാത്തതുമാണ്. കുടകിൽനിന്നു മാക്കൂട്ടം വരെയുള്ള യാത്ര ദുരിതപൂർണമാണ്. ഫോട്ടോ ഇ മെയിലിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story