Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:44 AM IST Updated On
date_range 15 Jun 2022 5:44 AM ISTലൈൻമാന്മാർ ഇനി ടെക്നീഷ്യന്മാർ
text_fieldsbookmark_border
കെ.എസ്.ഇ.ബിയിൽ തസ്തികകളുടെ പേര് മാറുന്നു ചെറുവത്തൂർ: തൊഴിൽ സംബന്ധമായ പേരുകളിലും സ്ഥാനക്കയറ്റ മാനദണ്ഡങ്ങളിലും കെ.എസ് ഇ.ബിയിൽ അടിമുടി മാറ്റം വരുന്നു. നിയമന ചട്ടങ്ങളാണ് പരിഷ്കരിക്കുന്നത്. ഇതുസംബന്ധിച്ച കരട് കമ്പനി പ്രസിദ്ധീകരിച്ചു. ജീവനക്കാർ, സംഘടനകൾ, പി.എസ്.സി എന്നിവയുമായുള്ള ചർച്ചക്കുശേഷം അന്തിമ ചട്ടം ഉടൻ പ്രസിദ്ധീകരിക്കും. ചട്ടം നിലവിൽ വരുന്നതോടെ ഭൂരിഭാഗം എൻജിനീയർ തസ്തികകളും മാനേജർ എന്ന പേരിൽ അറിയപ്പെടും. ചീഫ് എൻജിനീയർ എന്നത് ചീഫ് ജനറൽ മാനേജറാകും. ലൈൻമാന്മാർ ടെക്നീഷ്യന്മാർ എന്ന പേരിലറിയപ്പെടും. മസ്ദൂർ തസ്തിക ഇല്ലാതാകും എന്നതാണ് പുതിയ ചട്ടം വരുമ്പോഴുള്ള പ്രധാന പ്രത്യേകത. എസ്.എസ്.എൽ.സി വിജയിക്കാത്തവർക്കു മാത്രം അപേക്ഷിക്കാൻ സാധിച്ചിരുന്ന തസ്തികയായിരുന്നു ഇത്. നാലാം ക്ലാസ് വിജയമാണ് ഇതിനുള്ള അടിസ്ഥാന യോഗ്യതയായി പറയുന്നത്. എന്നാൽ, 2010 ലെ കേന്ദ്ര വൈദ്യുതി അതോറിറ്റി െറഗുലേഷൻ വൈദ്യുതി ലൈനുകളുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർക്ക് ഐ.ടി.ഐ യോഗ്യത നിർബന്ധമാണെന്ന് നിർദേശിച്ചിട്ടുണ്ട്. അതിനാൽ പുതിയ ചട്ടം വരുമ്പോൾ ഐ.ടി.ഐ യോഗ്യത നേടിയവർക്ക് കെ.എസ്.ഇ.ബിയിൽ കൂടുതൽ തൊഴിലവസരങ്ങൾ ലഭിച്ചേക്കും. പുതിയ ചട്ടപ്രകാരം വർക്കർ എന്നത് ജൂനിയർ ടെക്നിഷ്യൻ, ലൈൻമാൻ ഗ്രേഡ് 2 എന്നത് ടെക്നീഷ്യൻ, ലൈൻമാൻ ഗ്രേഡ് 1 എന്നത് സീനിയർ ടെക്നീഷ്യൻ, ഓവർസിയർ ഗ്രേഡ് 2 എന്നത് ജൂനിയർ ടെക്നിക്കൽ സൂപ്പർവൈസർ, ഓവർസിയർ ഗ്രേഡ് 1 എന്നത് ടെക്നിക്കൽ സൂപ്പർവൈസർ, സബ് എൻജിനീയർ എന്നത് സീനിയർ ടെക്നിക്കൽ സൂപ്പർവൈസർ, അസിസ്റ്റൻ് എൻജിനീയർ എന്നത് അസോസിയേറ്റ് എൻജിനീയർ, അസി. എക്സിസിക്യൂട്ടിവ് എൻജിനീയർ എന്നത് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ എന്നത് സീനിയർ എൻജിനീയർ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ എന്നത് ഡെപ്യൂട്ടി ചീഫ് ജനറൽ മാനേജർ, ചീഫ് എൻജിനീയർ എന്നത് ചീഫ് ജനറൽ മാനേജർ എന്നീ പേരുകളിൽ അറിയപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story