Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:43 AM IST Updated On
date_range 15 Jun 2022 5:43 AM ISTവിമാനത്തിലെ പ്രതിഷേധം: അധ്യാപകൻ സ്ഥിരം ക്രിമിനലെന്ന് എം.വി. ജയരാജൻ
text_fieldsbookmark_border
കണ്ണൂർ: വിമാനത്തില്‍ മുഖ്യമന്ത്രിയെ കൈയേറ്റം ചെയ്യാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവും അധ്യാപകനുമായ ഫർസീൻ മജീദ് സ്ഥിരം ക്രിമിനലാണെന്ന് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വധശ്രമം, ആയുധത്തോടെ അതിക്രമിച്ചുകയറി ആക്രമിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പകര്‍ച്ചവ്യാധി നിരോധനനിയമം ലംഘിക്കല്‍ തുടങ്ങി 19 കേസുകളിലെ പ്രതിയാണ് ഇദ്ദേഹമെന്ന് ജയരാജൻ പറഞ്ഞു. 2015ല്‍ യു.ഡി.എഫ് ഭരിക്കുമ്പോള്‍പോലും കേസുകളില്‍ പ്രതിയായി. ഗുണ്ടകളുടെ രാജാവായ കെ.പി.സി.സി പ്രസിഡന്റിന്റെ കാര്യസ്ഥന്മാരിലൊരാളാണ് പിടിയിലായ മുഖ്യപ്രതി. കുറ്റവാസന സ്ഥിരമായി പ്രകടിപ്പിക്കുന്ന ഒരാള്‍ വിമാനത്തില്‍ കയറിയത് മുഖ്യമന്ത്രിയെ വധിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ്. ആയുധം കൊണ്ടുപോകാന്‍ കഴിയാതിരുന്നത് സുരക്ഷ പരിശോധനയുള്ളതിനാലാണ്. ഫർസീന്റെ കൂട്ടാളിയും 2017ലും 2021ലും വിവിധ കേസുകളില്‍ പ്രതിയായിട്ടുണ്ട്. ഇത്തരം സ്ഥിരം കുറ്റവാളികളെ വിമാനയാത്രയില്‍ മുഖ്യമന്ത്രിയെ പിന്തുടരാന്‍ അയച്ചത് ബോധപൂർവം അക്രമം നടത്താനാണെന്നും ജയരാജൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story