Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:43 AM IST Updated On
date_range 15 Jun 2022 5:43 AM ISTഅധ്യാപകന്‍റെ കാൽ തല്ലിയൊടിക്കുമെന്ന് ഡി.വൈ.എഫ്.ഐ
text_fieldsbookmark_border
മട്ടന്നൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുട്ടന്നൂര്‍ യു.പി സ്‌കൂള്‍ അധ്യാപകനുമായ ഫര്‍സീന്‍ മജീദ് സ്‌കൂളിലെത്തിയാൽ കാല് തല്ലിയൊടിക്കുമെന്ന് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ല സെക്രട്ടറി എം. ഷാജര്‍. അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സ്‌കൂളിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യവേയായിരുന്നു ഭീഷണി. ഈ അധ്യാപകൻ സ്കൂളിന് മുന്നിലുള്ള റോഡ് കടന്നെത്താതിരിക്കാൻ അധികൃതരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും ഷാജർ പറഞ്ഞു. സി.പി.എം തീരുമാനിച്ചാല്‍, അധ്യാപകന് സ്‌കൂളില്‍ പോകണമെങ്കില്‍ പാര്‍ട്ടി ഓഫിസില്‍വന്ന് കത്ത് വാങ്ങേണ്ടിവരുമെന്ന് മട്ടന്നൂരില്‍ നടന്ന പ്രതിഷേധത്തില്‍ ജില്ല സെക്രട്ടേറിയറ്റംഗം പി. പുരുഷോത്തമൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story