Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:43 AM IST Updated On
date_range 15 Jun 2022 5:43 AM ISTബോധവത്കരണ ക്ലാസ്
text_fieldsbookmark_border
പേരാമ്പ്ര: കടിയങ്ങാട് പ്രത്യാശ പെയ്ൻ ആൻഡ് പാലിയേറ്റിവ് ആൻഡ് എജുക്കേഷനൽ ചാരിറ്റബ്ൾ ട്രസ്റ്റ് മഴക്കാലപൂർവ രോഗങ്ങളെക്കുറിച്ചുള്ള ആരോഗ്യ സംഘടിപ്പിച്ചു. കടിയങ്ങാട് കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോബിൻ ക്ലാസെടുത്തു. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. ഉഡുപ്പി റെയിൽവേ സ്റ്റേഷൻ ട്രാക്കിൽനിന്നു വയോധികന്റെ ജീവൻ അതിസാഹസികമായി രക്ഷിച്ച റെയിൽവേ ഉദ്യോഗസ്ഥൻ പാമ്പൻകുനി സജീറിനെ ആദരിച്ചു. സർക്കാർ സർവിസിൽനിന്നു വിരമിച്ച പ്രത്യാശ ഭാരവാഹികളായ ഡോ. ജോൺസൺ ജോർജ്, ടി. ദിനേശൻ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് പ്രത്യാശയുടെ മെമന്റോ നൽകി ആദരിച്ചു. പ്രത്യാശ ചെയർമാൻ ഡോ. ജോൺസൺ ജോർജ് അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ. മുബഷിറ, സതീ ദേവി, പി.കെ. കുട്ട്യാലി, സൂപ്പി പാമ്പൻകുനി എന്നിവർ സംസാരിച്ചു. പ്രത്യാശ ജനറൽ കൺവീനർ എൻജിനീയർ മുഹമ്മദ് കുഞ്ഞി സ്വാഗതവും പ്രത്യാശ ട്രഷറർ മാക്കൂൽ മുഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story