Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാജ്യത്ത് ജനാധിപത്യം...

രാജ്യത്ത് ജനാധിപത്യം നഷ്ടപ്പെടുന്നുവെന്ന സംശയം ബലപ്പെടുന്നു -ജിഫ്​രി തങ്ങൾ

text_fields
bookmark_border
കൽപറ്റ: രാജ്യത്ത് ജനാധിപത്യം നഷ്ടപ്പെടുന്നുവെന്ന സംശയം ബലപ്പെടുത്തുന്നതാണ് നിലവിലെ സംഭവവികാസങ്ങളെന്ന് സമസ്ത പ്രസിഡന്‍റ്​ മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ. സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ 12ാമത് സംസ്ഥാന സാരഥി സംഗമം മുട്ടിൽ ഡബ്ല്യു.എം.ഒ കാമ്പസിലെ എം.എം. ഇമ്പിച്ചിക്കോയ മുസ്​ലിയാർ നഗറിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകനെ നിന്ദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നടന്ന പ്രതിഷേധങ്ങളെ സർക്കാർ അടിച്ചമർത്തുന്നത് ജനാധിപത്യത്തെ ഉന്മൂലനം ചെയ്യുന്ന വിധത്തിലാണ്. കുറ്റക്കാരെ സംരക്ഷിച്ച്, പ്രതിഷേധക്കാരുടെ വീടുകളടക്കം തകർത്ത് ഏകാധിപത്യം നടപ്പിൽവരുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഒരു മതവും മറ്റു മതങ്ങളെയോ അവരുടെ വിശ്വാസങ്ങളെയോ ദൈവങ്ങളെയോ പ്രവാചകരയോ നിന്ദിക്കാൻ അനുവദിക്കില്ല. അവർ പരസ്പര ബഹുമാനത്തോടെയാണ് ഇത്രകാലവും ജീവിച്ചത്. അത് തുടർന്നും മുന്നോട്ടു കൊണ്ടുപോകാൻ സമസ്ത പ്രതിജ്ഞാബദ്ധമാണെന്നും ജിഫ്​രി തങ്ങൾ പറഞ്ഞു. സമസ്ത ജനറൽ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാർ അധ്യക്ഷത വഹിച്ചു. വയനാട് ജില്ല പ്രസിഡന്‍റ്​ കെ.ടി. ഹംസ മുസ്​ലിയാർ പതാക ഉയർത്തി. സമസ്ത മുശാവറ അംഗം വി. മൂസക്കോയ മുസ്​ലിയാർ പ്രാർഥന നടത്തി. പാണക്കാട് റശീദലി ശിഹാബ് തങ്ങൾ, ജംഇയ്യതുൽ മുഅല്ലിമീൻ സംസ്ഥാന പ്രസിഡന്‍റ്​ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്​വി, വാക്കോട് മൊയ്തീൻകുട്ടി ഫൈസി, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ സംഷാദ് മരക്കാർ, എം.എ. മുഹമ്മദ് ജമാൽ, കെ.കെ. അഹമ്മദ് ഹാജി, കുടക് അബ്ദുറഹ്മാൻ മുസ് ലിയാർ, കെ. മോയിൻകുട്ടി, എം.എ. ചേളാരി എന്നിവർ സംസാരിച്ചു. മാതൃക മുഅല്ലിം അവാർഡ് കെ.കെ. ഇബ്രാഹിം മുസ്​ലിയാർ എളേറ്റിലിന് ജിഫ്​രി തങ്ങൾ സമ്മാനിച്ചു. പടം: TUEWDG1 സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ 12ാമത് സംസ്ഥാന സാരഥി സംഗമം വയനാട് മുട്ടിൽ ഡബ്ല്യു.എം.ഒ കാമ്പസിൽ സമസ്ത പ്രസിഡന്‍റ്​ മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story