Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ പ്രകടനവും...

പ്രതിഷേധ പ്രകടനവും പൊതുയോഗവും

text_fields
bookmark_border
കൊടുവള്ളി: ഇ.ഡി ഓഫിസിലേക്ക് രാഹുൽ ഗാന്ധിയെ അനുഗമിച്ച കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെ എ.ഐ.സി.സി നേതാക്കൾക്കെതിരെയും കോൺഗ്രസ് എം.പി മാർക്കെതിരെയും കോൺഗ്രസ് പ്രവർത്തകർക്കെതിരെയും ഡൽഹി പൊലീസ് നടത്തിയ അതിക്രമത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രകടനവും പൊതുയോഗവും നടത്തി. യു.ഡി.എഫ് മുനിസിപ്പൽ കൺവീനർ സി.പി. അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് സി.കെ. ജലീൽ അധ്യക്ഷത വഹിച്ചു. പി.ആർ. മഹേഷ്, എൻ.വി. നൂറ് മുഹമ്മദ്, പി.എം. ബാബു, അസീസ് കയിറ്റിയാങ്ങൽ, ഗഫൂർ മുക്കിലങ്ങാടി, ഫിലിപ്പ് ചോല, ഷാഫി ചുണ്ടപ്പുറം, നവാസ് ഒതയോത്ത് എന്നിവർ സംസാരിച്ചു. സി.കെ. അബ്ബാസ് സ്വാഗതവും സി.കെ. മുനീർ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story