Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:31 AM IST Updated On
date_range 15 Jun 2022 5:31 AM ISTകേന്ദ്ര പദ്ധതികള്‍ കേരളം അട്ടിമറിക്കുന്നു -എ.എന്‍. രാധാകൃഷ്ണന്‍
text_fieldsbookmark_border
കോഴിക്കോട്: പ്രധാനമന്ത്രിയുടെ ജനോപകാരപ്രദമായ കേന്ദ്ര പദ്ധതികള്‍ കേരള സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍. രാധാകൃഷ്ണന്‍. കേന്ദ്ര പദ്ധതികളുടെ ജില്ലയിലെ ഗുണഭോക്താക്കളുടെ സമ്മേളനം (ഗരീബ് കല്യാണ്‍ ജനസഭ) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദിയോടുള്ള വിരോധം കാരണം കേന്ദ്ര പദ്ധതികളുടെ പ്രയോജനം സംസ്ഥാനത്തെ ജനങ്ങളിലെത്തുന്നത് തടയാനുള്ള ശ്രമങ്ങളാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ സമിതി അംഗം കെ.പി. ശ്രീശന്‍, ഇ. പ്രശാന്ത്കുമാര്‍, പി. രമണീഭായി, സരിത പറയേരി, അയനിക്കാട് ശശിധരന്‍, ബി.കെ. പ്രേമന്‍, രാമദാസ് മണലേരി, കെ. രജനീഷ് ബാബു, ടി.എ. നാരായണന്‍, ഹരിദാസ് പൊക്കിണാരി, സി.പി. സതീശന്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story