Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2022 5:30 AM IST Updated On
date_range 15 Jun 2022 5:30 AM ISTകന്നാട്ടി കോണ്‍ഗ്രസ് ഭവനുനേരെ അക്രമം
text_fieldsbookmark_border
പാലേരി (കോഴിക്കോട്): ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കന്നാട്ടി കെ.ജി. അടിയോടി സ്മാരക കോണ്‍ഗ്രസ് ഭവന്‍ തിങ്കളാഴ്ച രാത്രി അടിച്ചുതകര്‍ത്തു. കന്നാട്ടി ജങ്ഷനിലുള്ള ഓഫിസിന്റെ മുന്‍വശത്തെ ജനല്‍ചില്ലുകൾ അടിച്ചുതകർക്കുകയായിരുന്നു. മുകളിലുള്ള കൊടിമരം പിഴുതെറിഞ്ഞ നിലയിലാണ്. ഓഫിസിന്റെ മുറ്റത്ത് സ്ഥാപിച്ച കന്നാട്ടി സി.യു.സിയുടെ കൊടിമരവും കുന്നമ്പള്ളിതാഴെ സ്ഥാപിച്ച കരുവാങ്കണ്ടി-കൂവ്വപ്പള്ളി സി.യു.സിയുടെ കൊടിമരവും നശിപ്പിച്ചു. പേരാമ്പ്ര പൊലീസ് ഇൻസ്‍പെക്ടര്‍ എം. സജീവ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലം സന്ദര്‍ശിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്നാട്ടിയില്‍ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍, മണ്ഡലം പ്രസിഡന്റ് ഇ.ടി. സരീഷ്, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എന്‍.പി. വിജയന്‍ എന്നിവര്‍ പ്രതിഷേധിച്ചു. CL P3 Perambra - 5img20220614074716 Photo: കന്നാട്ടിയില്‍ അക്രമത്തില്‍ തകര്‍ന്ന കെ.ജി. അടിയോടി സ്മാരക കോണ്‍ഗ്രസ് ഭവന്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story